എറണാകുളം: പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടത്തില്‍ ഉല്ലസിക്കാനെത്തിയ യുവതികളോട് മോശമായി പെരുമാറിയ പോലീസുദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പരീത്, ബൈജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പി വിവേക് കുമാറാണ് അന്വേഷണവിധേയമായി രണ്ട് പേരെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുവരെയും ഇന്നലെയാണ് രാമമം​ഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. പരീത് എന്ന പോലീസുകാരനെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ബൈജുവിനെ വിട്ടയയ്ക്കുകയും ചെയ്തു.


Also Read: Crime News: 75കാരിയെയും മകളെയും വീടുകയറി ആക്രമിച്ചതായി പരാതി; മർദ്ദനം വഴിത്തർക്കത്തിന്റെ പേരിലെന്ന് ആരോപണം


ഇന്നലെ, ഓ​ഗസ്റ്റ് 15 വൈകിട്ടോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശിനികളായ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് പോലീസുകാര്‍ അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. അവധി ദിനമായതിനാൽ വെള്ളച്ചാട്ടത്തിലും പരിസരത്തും തിരക്കുണ്ടായിരുന്നു. പോലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളം വെക്കുകയും ചെയ്തു. യുവതികളുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുമായുമായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ രാമമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.


കസ്റ്റഡിയിലെടുത്ത ശേഷം ഇവരോട് വിവരങ്ങൾ ചോദിച്ച് അറിയാൻ പോലീസ് ശ്രമിച്ചെങ്കിലും ഇരുവരും തങ്ങൾ പോലീസാണെന്ന വിവരം മറച്ചു വയ്ക്കുകയായിരുന്നു.  തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ അറിയിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.