Crime News: 75കാരിയെയും മകളെയും വീടുകയറി ആക്രമിച്ചതായി പരാതി; മർദ്ദനം വഴിത്തർക്കത്തിന്റെ പേരിലെന്ന് ആരോപണം

Attack against women: വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75) മകൾ ഗീത (46) എന്നിവരെയാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം വീട് കയറി ആക്രമിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 02:01 PM IST
  • വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് വൃദ്ധയേയും മകളേയും മർദ്ദിച്ചതെന്നാണ് പരാതി
  • കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്
  • സംഭവം കോടതിയുടെ പരിഗണനയിലാണ്
  • ഇതിനിടയിലാണ് എതിർ കക്ഷിയായ വർ​ഗീസ് എന്നയാളും സംഘവും വീട്ടിൽ കയറി മർദ്ദിച്ചതെന്ന് ഗീത നൽകിയ പരാതിയിൽ പറയുന്നു
Crime News: 75കാരിയെയും മകളെയും വീടുകയറി ആക്രമിച്ചതായി പരാതി; മർദ്ദനം വഴിത്തർക്കത്തിന്റെ പേരിലെന്ന് ആരോപണം

തിരുവനന്തപുരം: വെള്ളറടയിൽ 75 വയസായ സ്ത്രീയേയും മകളേയും വീട് കയറി മർദ്ദിച്ചതായി പരാതി. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75) മകൾ ഗീത (46) എന്നിവരെയാണ് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം വീട് കയറി ആക്രമിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി.

വഴി തർക്കത്തിന്റെ പേരിൽ സമീപവാസികളാണ് വൃദ്ധയേയും മകളേയും മർദ്ദിച്ചതെന്നാണ് പരാതി. കഴിഞ്ഞ നാല് മാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്. സംഭവം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിലാണ് എതിർ കക്ഷിയായ വർ​ഗീസ് എന്നയാളും സംഘവും വീട്ടിൽ കയറി മർദ്ദിച്ചതെന്ന് ഗീത നൽകിയ പരാതിയിൽ പറയുന്നു. 

ഗേറ്റ് കടന്നുവന്ന് സുന്ദരിയെയും മകളെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അതേസമയം സ്ത്രീയെ ആക്രമിച്ച കേസിൽ വെള്ളറട പോലീസ് കണ്ടാലറിയാവുന്ന 21 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News