എയർഗൺ ഉപയോഗിച്ച് അയൽവാസിയെ വെടിവച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ
പെരുമ്പുഴക്കടവ് ഭാഗത്ത് വച്ച് വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് കണ്ടുകൊണ്ടുവന്ന ജോഷി പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുകയായിരുന്നു
കോട്ടയം: എയർഗൺ ഉപയോഗിച്ച അയൽവാസിയെ വെടിവെച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.ചങ്ങനാശേരിപനച്ചിക്കാവ് ആറ്റുപുറത്ത് വിശാൽ ബാബു (29), പെരുന്ന കിഴക്കുകര ശ്രീശങ്കര ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു സുരേഷ് (24) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പെരുമ്പുഴക്കടവ് ഭാഗത്ത് വച്ച് വിശാൽ ബാബുവും അയൽവാസിയും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് കണ്ടുകൊണ്ടുവന്ന ജോഷി പ്രശ്നത്തിൽ ഇടപെടുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ പ്രകോപനത്തിൽ പ്രതികൾ ചേർന്ന് എയർഗൺ ഉപയോഗിച്ച് ജോഷിയെ വെടിവെയ്ക്കുകയായിരുന്നു.
വെടിയേറ്റ ജോഷിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുക്കുകയും ചെയ്തു. പിടിയിലായ വിശാൽ ബാബുവിന് ചങ്ങനാശ്ശേരിയിൽ കഞ്ചാവ്,അടിപിടി എന്നീ കേസുകൾ നിലവിലുണ്ട്.
Also Read: കുരങ്ങന്മാരുടെ കയ്യിൽ മദ്യക്കുപ്പി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. വെടിവെയ്ക്കാൻ ഉപയോഗിച്ച എയർ ഗൺ പോലീസ് പിടിച്ചെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...