Palakkadu: പാലക്കാട് രണ്ട് യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

Palakkadu Murder: കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്ത് നിന്നാണ് യുവാക്കളുടെ മൃതദേഹം കണ്ടെത്തുന്നത്.
പാലക്കാട്: പാലക്കാട് രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിച്ചു മൂടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരിങ്കരപ്പുള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിനടുത്താണ് സംഭവം.
രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. മരിച്ച നിലയിൽ കണ്ടെത്തിയവരാണോ ഇതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ലഭിച്ച സ്ഥലത്തിന് സമീപം ഇവരെ അവസാനമായി നാട്ടുകാർ കണ്ടിരുന്നു. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘർഷവുമായി യുവാക്കളുടെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
നാളെ ഫോറൻസിക് സംഘവും ആർഡിഒയും എത്തിയതിനു ശേഷം മറ്റ് പരിശോധനകൾ നടത്തും. ഇൻക്വസ്റ്റ് നടപടികളും നാളെ രാവിലെ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...