Rape Case: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 70 കാരന് 15 വര്‍ഷം കഠിനതടവും പിഴയും

Crime News: പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 09:15 AM IST
  • ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു
  • ഭര്‍തൃപിതാവിന് കഠിനശിക്ഷ നൽകി കോടതി
  • 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്
Rape Case: വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 70 കാരന് 15 വര്‍ഷം കഠിനതടവും പിഴയും

തൃശൂര്‍: വീട്ടില്‍ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയും ചെയ്ത കേസില്‍ ഭര്‍തൃപിതാവിന് കഠിനശിക്ഷ നൽകി കോടതി.  15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മാള സ്വദേശിയായ 70 കാരനെയാണ് ചാലക്കുടി അതിവേഗ പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്. 

Also Read: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ!

പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും അധിക തടവ് അനുഭവിക്കാനും പിഴത്തുക അതിജീവിതക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. കൂടാതെ അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു.  കേസിനാസ്പദമായ സംഭവം നടന്നത് 2019 ലാണ്. 

Also Read: Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം; ഈ 3 രാശിക്കാരുടെ സമയം തെളിയും!

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രതി മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പല തവണ അപമര്യാദയായി പെരുമാറുകയുമായിരുന്നു എന്നാണ് കേസ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി എം ബൈജു, സജിന്‍ ശശി എന്നിവരായിരുന്നു കേസന്വേഷണം നടത്തിയത്.  പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് ആണ് ഹാജരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News