Ujjain Rape Case Update: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. നിന്ദ്യമായ ഈ സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം,  പ്രതികളെ പിടികൂടുന്നതിൽ മധ്യപ്രദേശ് പോലീസ് വിജയിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ  കേസിലെ മുഖ്യപ്രതി ഭരത് സോണിയടക്കം 5 പേരെ ഇതിനോടകം മധ്യ പ്രദേശ്‌ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 


Also Read:   Ujjain Rape: ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ ഒരു ഓട്ടോ ഡ്രൈവറടക്കം 5 പേര്‍ കസ്റ്റഡിയിൽ 


അതിനിടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ച അവസരത്തില്‍ പ്രധാന പ്രതി ഭരത് സോണി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ വീണ് പ്രതിയുടെ കൈകൾക്കും കാലുകൾക്കും പരിക്കേറ്റു. പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടെടുക്കാന്‍ പോലീസിനു സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്.


Also Read:  Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 
 
സംഭവത്തിന് ശേഷം ഇയാള്‍ തന്‍റെ ഓട്ടോയ്ക്കുള്ളിൽ തെളിവുകൾ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.  കൂടാതെ തന്‍റെ  ഓട്ടോയുടെ നമ്പർ പ്ലേറ്റിലും ഇയാൾ കൃത്രിമം കാണിച്ചിരുന്നു.ഇയാളുടെ മൊബൈല്‍ഫോണ്‍ കഴിഞ്ഞ 24 മണിക്കൂറായി സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.


ഉജ്ജയിനിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിരിയ്ക്കുകയാണ്. പീഡനത്തിനിരയായി അതിക്രമികളില്‍ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി രക്തംവാർന്ന നിലയിൽ അര്‍ദ്ധ നഗ്നയായി സഹായംതേടി 8 കിലോമീറ്ററോളം നടന്നതായി സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി പലരോടും സഹായം അപേക്ഷിക്കുന്നത് കാണാം. എന്നാല്‍ ആരും ആ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല എന്നതാണ് വസ്തുത. ഇതിനെതിരെ കടുത്ത ജനരോക്ഷം ഉയര്‍ന്നിരുന്നു. 


ഒടുവില്‍ ഒരു പൂജാരിയാണ്‌ പെണ്‍കുട്ടിയുടെ സഹായത്തിന് എത്തിയതും പോലീസില്‍ വിവരം അറിയിച്ചതും എന്നാണ് റിപ്പോര്‍ട്ട്. വൻ ജനരോഷത്തിനിടയിൽ, ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. 


പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ബുധനാഴ്ച വിദഗ്ധ ഡോക്ടർമാരുടെ സംഘം പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി, അവളുടെ നില ഗുരുതരമാണെങ്കിലും സ്ഥിരതയുള്ളതാണ് എന്നാണ് റിപ്പോര്‍ട്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.