Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

UNFPAയുടെ 'ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023' (India Ageing Report 2023) അനുസരിച്ച്, ദേശീയ തലത്തിൽ പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ജനസംഖ്യ 2021-ൽ 10.1 ശതമാനത്തിൽ നിന്ന് 2036-ൽ 15 ശതമാനമായും 2050-ൽ 20.8 ശതമാനമായും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 01:03 PM IST
  • ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം 36 ശതമാനത്തിലധികമാകും.
Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

New Delhi: ചൈനയുടെ പാതയില്‍ ഇന്ത്യയും...!! യുവ ഇന്ത്യ അതിവേഗം വാർദ്ധക്യം പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. അതായത്, 2050 ഓടെ പ്രായമായവരുടെ സംഖ്യ ചെറുപ്പക്കാരേക്കാള്‍ ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്.

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം 36 ശതമാനത്തിലധികമാകും. 2010 മുതൽ, ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണത്തില്‍ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, അതുപോലെ തന്നെ 15 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിള്‍ വലിയ കുറവുമുണ്ടായി, റിപ്പോര്‍ട്ട് പറയുന്നു.  

Also Read:  Egg Side Effects: പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട ആധികം കഴിച്ചാലോ? 

UNFPA (United Nations Population Fund) യുടേതാണ് ഈ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യയിൽ വൃദ്ധ ജനങ്ങളുടെ എണ്ണം അഭൂതപൂർവമായ തോതിൽ വര്‍ദ്ധിക്കുകയാണ് എന്നും ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഇത് കുട്ടികളുടെ ജനസംഖ്യയെ മറികടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതനുസരിച്ച്, വരും ദശകങ്ങളിൽ യുവ ഇന്ത്യ അതിവേഗം പ്രായമാകുന്ന സമൂഹമായി മാറും. മുന്‍പ് ലോകത്ത് ഏറ്റവും കൂടുതൽ കൗമാരക്കാരും യുവാക്കളും ഉള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെന്ന കാര്യവും വിസ്മരിച്ചുകൂടാ. 

Also Read:   Harvest Moon: ഇന്ന് രാത്രിയില്‍ ആകാശത്ത് കാണാം ഈ വര്‍ഷത്തെ അവസാനത്തെ സൂപ്പർമൂൺ!! 
 
UNFPAയുടെ 'ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023' (India Ageing Report 2023) അനുസരിച്ച്, ദേശീയ തലത്തിൽ പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവര്‍) ജനസംഖ്യ 2021-ൽ 10.1 ശതമാനത്തിൽ നിന്ന് 2036-ൽ 15 ശതമാനമായും 2050-ൽ 20.8 ശതമാനമായും ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു.

ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ രാജ്യത്തെ മൊത്തം ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം 36 ശതമാനത്തിലധികമാകും. 2010 മുതൽ, പ്രായമായ ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്, അതുപോലെ തന്നെ 15 വയസിന് താഴെയുള്ളവരുടെ വിഭാഗത്തിള്‍ വലിയ കുറവും ഉണ്ടായി. 

ഇന്ത്യയിൽ വയോജനങ്ങളുടെ എണ്ണം അഭൂതപൂർവമായ തോതിൽ വര്‍ദ്ധിച്ചുവരികയാണെന്നും നൂറ്റാണ്ടിന്‍റെ മധ്യത്തോടെ ഇത് കുട്ടികളുടെ ജനസംഖ്യയെ മറികടക്കുമെന്നുമുള്ള ഞെട്ടിക്കുന്ന വിവരമാണ് റിപ്പോർട്ടിൽ പറയുന്നത്. 2050-ന് നാല് വർഷം മുമ്പ്, ഇന്ത്യയിലെ പ്രായമായ ജനസംഖ്യ 0-14 വയസ് പ്രായമുള്ള കുട്ടികളുടെ ജനസംഖ്യയേക്കാൾ വളരെ കൂടുതലായിരിക്കും. അപ്പോഴേക്കും 15-59 വയസ്സ് വരെയുവരുടെഎണ്ണവും വളരെ കുറയും. അതായത് ഇന്നത്തെ Young India വരും ദശകങ്ങളിൽ അതിവേഗം Old India യായി മാറുമെന്നതിൽ സംശയമില്ല....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News