Unknown body: ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപം അഞ്ജാത മൃതദേഹം; അഴുകിയ നിലയിൽ
അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആവറുകുട്ടി വനമേഖലയിലാണ് കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഇടുക്കി: അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആവറുകുട്ടി വനമേഖലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.അറുപതിനും എഴുപതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളതെന്നും അന്വേഷണം ആരംഭിച്ചതായും അടിമാലി പോലീസ് അറിയിച്ചു.
അടിമാലി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ആവറുകുട്ടി വനമേഖലയിലാണ് കഴിഞ്ഞ ദിവസം അജ്ഞാത മൃതദേഹം കണ്ടെത്തിയത്.ആവറുകുട്ടിയില്‍ നിന്നും മാങ്കുളത്തിന് പോകുന്ന വഴിയില്‍ നിന്നും ഏകദേശം മൂന്നര കിലോമീറ്ററോളം ഉള്‍വനത്തില്‍ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
അറുപതിനും എഴുപതിനും ഇടയില്‍ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കണ്ടെത്തിയതിന് സമീപ പ്രദേശങ്ങളില്‍ നിന്നും സമാന പ്രായക്കാരെ കാണാതായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കേണ്ടതാണെന്ന് പോലീസ് പറഞ്ഞു.കണ്ടെത്തിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.മൃതദേഹത്തിന് ഏകദേശം ഒരു മാസത്തോളം പഴക്കമുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.