കോട്ടയം: ചങ്ങനാശേരി ബൈപ്പാസിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയിൽ ഹോട്ടൽ സമുദ്രയുടെ സമീപത്തുള്ള ആളൊഴിഞ്ഞ കാട് കയറിയ പറമ്പിലാണ് 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്.തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹവശിഷ്ടങ്ങൾ കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെത്തിപുഴയിൽ ടൂ വീലർ വർഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീൽ പോൾ ജോസഫിൻ്റെ (51) മൃതദേഹമാണ് ഇതെന്ന നിഗമനമാണ് പോലീസിനുള്ളത്. 40 ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പോലീസ് മിസിംങിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.


ALSO READ: Murder: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ


ഇതിനിടെ ഇദ്ദേഹത്തിൻ്റെ വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികിൽ  കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹവും സമീപത്ത് നിന്നും കണ്ടെത്തിയത്.. മൃതദേഹത്തിൽ നിന്ന് അസ്ഥികൾ വേർപെട്ട നിലയിലായിരുന്നു. ഇതിനാൽ കൂടുതൽ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ