Crime: രണ്ട് വര്‍ഷം മനസില്‍ കരുതിയ പക, എട്ടുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തി യുവാക്കള്‍
ഡോക്ടറുടെ 8 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി ജീവനക്കാർ കൊലപ്പെടുത്തി. 2 വർഷം മുന്‍പ് ജോലിയിൽ നിന്ന് പുറത്താക്കിയതിന്‍റെ പക വീട്ടലായിരുന്നു കൊലപാതകമെന്ന് പോലീസ്.
Bulandshahr: ഡോക്ടറുടെ 8 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി ജീവനക്കാർ കൊലപ്പെടുത്തി. 2 വർഷം മുന്‍പ് ജോലിയിൽ നിന്ന് പുറത്താക്കിയതിന്‍റെ പക വീട്ടലായിരുന്നു കൊലപാതകമെന്ന് പോലീസ്.
ഉത്തര്‍ പ്രദേശിലെ ബുലന്ദ്ശഹറിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു. ഉടന്‍ തന്നെ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.
ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചതാരി പൊലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ പിതാവായ ഡോക്ടറുടെ മുന്‍ജോലിക്കാരായ നിജം, ഷാഹിദ് എന്നിവരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
Also Read: Crime News | മകനെ കൊന്ന് കത്തിച്ചു, മധുരയില്‍ ദമ്പതികൾ അറസ്റ്റിൽ
കുട്ടിയെ കാണാതായതോടെ പിതാവ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡോക്ടറുടെ പഴയ ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്.
മുന്‍പ് ഡോക്ടറിനൊപ്പം കമ്പൗണ്ടര്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. എന്നാല്‍ ജോലിയില്‍ പിഴവ് വരുത്തിയതോടെ ഡോക്ടര്‍ ഇവരെ പിരിച്ചുവിടുകയായിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് സംഭവം. ഇതിന്‍റെ വൈരാഗ്യം തീര്‍ക്കാനാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...