കൊല്ലം: ഇരട്ട ജീവപര്യന്തവും 17 വർഷം തടവുമാണ് ഉത്ര വധക്കേസിൽ പ്രതി സൂരജിന് ലഭിച്ച ശിക്ഷ. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും നൽകണം. 17 വർഷത്തെ ശിക്ഷക്ക് ശേഷം മാത്രമെ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. പരോൾ ലഭിച്ചില്ലെങ്കിൽ കുറഞ്ഞത് 30 വർഷം വരെ പ്രതി പുറം ലോകം കാണില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിയുടെ വിശദാംശങ്ങൾ ഒറ്റനോട്ടത്തിൽ


1.കൊലക്കുറ്റം,വധശ്രമം(IPC 307,302)-ഇരട്ട ജീവപര്യന്തം


2.വിഷ വസ്തു ഉപയോഗിച്ചതിന്-10 വർഷം തടവ്


3. തെളിവ് നശിപ്പിച്ചതിന് (IPC 201)-7 വർഷം തടവ്


4. പിഴ ഒടുക്കേണ്ടത്- അഞ്ച് ലക്ഷം


ALSOREAD:Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി


 


എന്ത് കൊണ്ട് തൂക്കുകയറില്ല?


പ്രതിയുടെ പ്രായമാണ് ഇതിന് പരിഗണിച്ചത്. മാത്രമല്ല പ്രതി നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളോ ക്രിമിനൽ പശ്ചാത്തലങ്ങൾ ഉള്ളയാളോ അല്ല. അത് കൊണ്ട് തന്നെ വധശിക്ഷ എന്ന വിധിയിലേക്ക് എത്താൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.


ALSO READ: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി


ഇനി ഉണ്ടാവേണ്ടത്?


അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് കോടതി ആവർത്തിച്ചെങ്കിലും വധശിക്ഷയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് വിധി. അത് കൊണ്ട് തന്നെ പരമാവധി ശിക്ഷ എന്നതിലേക്ക് കോടതി പോയിട്ടില്ല.


ALSO READ: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം


പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റകൃത്യങ്ങൾക്കും പരമാവധി ശിക്ഷ തന്നെയാണ് കോടതി നൽകിയത്. അതേസമയം സർക്കാരിനോട് ആലോചിച്ച ശേഷം കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.