Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി
അതേസമയം സൂരജ് വളരെ ചെറുപ്പക്കാരനാണെന്നും പരമാവധി ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും സൂരജിൻറെ അഭിഭാഷകൻ വാദിച്ചു(Uthra Murder Case Verdict )
കൊല്ലം: ഉത്ര വധക്കേസിൽ ചരിത്രപരമായ വിധി പ്രസ്താവിച്ചു. കൊലപാതകക്കുറ്റത്തിനടക്കം ഇരട്ട പര്യന്തങ്ങളാണ് വിധിച്ചത്. കേസിൽ വിധി പ്രസ്താവം നടക്കുകയാണ്. ജഡ്ജ് എം.മനോജ്കുമാറാണ് വിധി പ്രസ്താവിച്ചത്. കൊലപാതകം,കൊലപാതക ശ്രമം എന്നിവക്കാണ് വിധി. സൂരജിൻറെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയിൽ നിന്നും സൂരജിനെ ഒഴിവാക്കിയത്.
കൊല്ലം ആറാം അഡീഷണൽ സെഷൻസ് ക്ലാസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം സൂരജ് വളരെ ചെറുപ്പക്കാരനാണെന്നും പരമാവധി ശിക്ഷയിൽ നിന്നും ഒഴിവാക്കണമെന്നും സൂരജിൻറെ അഭിഭാഷകൻ വാദിച്ചു. കൊല്ലം ജില്ലാ കോടതി വളപ്പിൽ വൻ ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്.
ALSO READ: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്
രാജ്യത്തിൽ ഒരിക്കലും ഇത്തരത്തിലൊരു കേസിൽ ശിക്ഷ വിധിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. രാജസ്ഥാനിലും നാഗ്പൂരിലുമടക്കം ഇത്തരം കേസുകളുണ്ടായിട്ടുണ്ട്. എങ്കിലും വാദത്തിൽ കേസുകൾ തള്ളിക്കളയുകയും ചെയ്തു. ഇ കേസുകളെല്ലാം അന്വേഷണ സംഘങ്ങൾ പരിശോധിക്കുകയും പിഴവുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉറ്റു നോക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് കോടതി കേസ് പരിഗണിച്ച് പറഞ്ഞത്.
ALSO READ: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം
2020 മെയ് ഏഴിനാണ് കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. അടൂരിലെ ഭർതൃ വീട്ടിലായിരുന്നു കൊല്ലം സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് എഴുതി തള്ളിയക്കേസിൽ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരതായിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...