Kollam : ഉത്രാവധക്കേസിൽ (Uthra Murder Case) പ്രതി സൂരജ് ശിക്ഷയിളവിനായി ഹൈകോടതിയെ (High Court) സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകർ അറിയിച്ചു.  അപൂർവങ്ങളിൽ അപൂർവമായി രേഖപ്പെടുത്തിയ കേസിൽ കൊലപാതകക്കുറ്റത്തിനടക്കം (Murder) ഇരട്ട പര്യന്തങ്ങളാണ് വിധിച്ചത്. ജഡ്ജ് എം.മനോജ്കുമാറാണ് വിധി പ്രസ്താവിച്ചത്. സൂരജിൻറെ പ്രായം പരിഗണിച്ചാണ് പരമാവധി ശിക്ഷയിൽ നിന്നും സൂരജിനെ ഒഴിവാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം സൂരജിനെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് (Poojapura Central Jail) മാറ്റും.ശിക്ഷ വിധിച്ച സാഹചയത്തിലാണ് സൂരജിനെ പൂജപ്പുരയിലേക്ക് മാറ്റുന്നത്. കൊല്ലം ജില്ലാ ജയിലിലായിരുന്നു സൂരജിനെ തടവിൽ പാർപ്പിച്ചിരുന്നത്.റിമാൻഡ് തടവുകാരൻ എന്ന നിലയിലായിരുന്നു സൂരജിനെ കൊല്ലം ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്നത്.  


ALSO READ: Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി


എന്നാൽ കേസിൽ സൂരജിന് (Sooraj) ലഭിച്ച ശിക്ഷയിൽ തൃപ്തരല്ലെന്ന് അറിയിച്ച് ഉത്രയുടെ കുടുംബം രംഗത്തെത്തിയിരുന്നു.  തുടർനടപടിയിലേക്ക് പോകുമെന്ന് ഉത്രയുടെ അമ്മ (Uthra's Mother) മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ പരമോന്നത ശിക്ഷ ഏതാണോ അത് നൽകണം. സൂരജിന് വധശിക്ഷ നൽകണമെന്നാണ് ഉത്രയുടെ കുടുംബം പ്രതികരിക്കുന്നത്. ഇത്രയും വലിയ കുറ്റകൃത്യം ചെയ്ത ഒരാൾക്ക് പരമാവധി ശിക്ഷ നൽകാത്ത നിയമത്തിൽ തൃപ്തരല്ലെന്നും ഉത്രയുടെ അമ്മ കൂട്ടിച്ചേർത്തിരുന്നു. 



ALSO READ: Uthra Murder Case Judgment : കോടതിയിൽ നടന്നതല്ല വാർത്തയായി വരുന്നത്, ഉത്രയുടെ അച്ഛന്റെ മൊഴി വായിച്ചാൽ മനസ്സിലാകും, വിധിക്ക് ശേഷം സൂരജിന്റെ പ്രതികരണം ഇങ്ങനെ


2020 മെയ് ഏഴിനാണ് കേരളത്തിൻറെ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. അടൂരിലെ ഭർതൃ വീട്ടിലായിരുന്നു കൊല്ലം സ്വദേശിനി ഉത്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പോലീസ് എഴുതി തള്ളിയക്കേസിൽ ഉത്രയുടെ മാതാപിതാക്കൾ നൽകിയ പരതായിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തത്.



ALSO READ: Uthra Case Verdict|എല്ലാ കേസുകൾക്കും പരമാവധി ശിക്ഷ,ഉത്രവധക്കേസിലെ വിശദമായ ശിക്ഷാ വിധി ഇങ്ങിനെ


രാജ്യത്തിൽ ഒരിക്കലും ഇത്തരത്തിലൊരു കേസിൽ ശിക്ഷ വിധിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തുന്നത്. രാജസ്ഥാനിലും നാഗ്പൂരിലുമടക്കം ഇത്തരം കേസുകളുണ്ടായിട്ടുണ്ട്. എങ്കിലും വാദത്തിൽ കേസുകൾ തള്ളിക്കളയുകയും ചെയ്തു. ഈ കേസുകളെല്ലാം അന്വേഷണ സംഘങ്ങൾ പരിശോധിക്കുകയും പിഴവുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. ഉറ്റു നോക്കുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം എന്നാണ് കോടതി കേസ് പരിഗണിച്ച് പറഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.