കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സൂരജിൻറെ ചരിത്ര വിധി ഇന്ന് പറയും. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. പ്രതി കുറ്റക്കാരനെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാൽ പരമാവധി ശിക്ഷയാണ് ലഭിക്കാൻ സാധ്യത.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാൾക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ള 302 Ipc (Murder) അഥവ കൊലപാതക കുറ്റത്തിന് പരമാവധി മരണ ശിക്ഷയോ ജീവപര്യന്തമോ പിഴയോ വരെ ലഭിക്കാം. 307 Ipc (Attempt to Murder)-10 വർഷം തടവും പിഴയും ഇതിന് ലഭിക്കാം അല്ലെങ്കിൽ ജീവപര്യന്തമോ പിഴയോ ലഭിച്ചേക്കും. ദേഹോപദ്രവം ഏൽപ്പിക്കൽ (326 IPC) ഇതും 10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.


ALSO READ: Uthra Murder Case Verdict: ഒരു വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഉത്ര കൊലക്കേസിൽ വിധി ഇന്ന്


ഇതിനെല്ലാം ഒപ്പം പാമ്പിനെ ഉപയോഗിച്ചതിനടക്കം വനം വന്യജീവി നിയമങ്ങളും എത്തുമ്പോൾ സൂരജിന് കിട്ടാവുന്ന പരമാവധി ശിക്ഷ കണ്ടറിയണം. ശക്തമായ തെളിവുകളാണ് പ്രതിക്കെതിരെയുള്ളത്. തൂക്കുകയർ തന്നെ പ്രതിക്ക് ഉറപ്പാക്കണം എന്നാണ് വാദിഭാഗത്തിൻറെ ആവശ്യം. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് കോടതി തന്നെ വ്യക്തമാക്കിയതിനാൽ വിധിയിലും ഇത്തരം പ്രത്യേകതകൾ പ്രതീക്ഷിക്കാം.


കേസ് അതി സമർഥമായി അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം ഡി.ജി.പിയുടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. വളരെ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുകയും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസുകളിലൊന്നാണിത്. 2020 മെയ് ഏഴിനാണ് അഞ്ചൽ സ്വദേശിനിയായ ഉത്രയെ അടൂരിലെ ഭർത്താവിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ: 2000ലധികം പേജുകളുള്ള കുറ്റപത്രം... ഉത്ര വധക്കേസ് ഇനി IPS പരിശീലന പാഠ്യവിഷയം


 

 

മരണത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി.ക്ക് നൽകിയ പരാതിയിലാണ് കേസിൻറ അന്വേഷണം നടക്കുന്നതും പ്രതി സൂരജ് പിടിയിലാവുന്നതും. പരമാവധി രണ്ട് വർഷമാണ് കേസ് പൂർത്തിയായി വിധി വരാൻ എടുത്തതെന്നതും ഏറ്റവും ശ്രദ്ധേയമാണ്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ഇന്ന് രാവിലെ 11-ന് കേസിൽ വിധി പറയും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.