തിരുവനന്തപുരം: വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന് പോലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തിരഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് പോലീസ് നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!


ആക്രമിച്ച സ്ത്രീ വഞ്ചിയൂരുളള വീടും പരിസരവും മനസിലാക്കാൻ മുൻപും ഇവിടെ  എത്തിയിരുന്നതായും പോലീസിന് സംശയമുണ്ട്. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് പോയത്ത്. ഈ കാർ വ്യാജ നമ്പ‍ർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴിയും യത്ര ചെയ്തിരിക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്. 


അക്രമി സഞ്ചരിച്ച കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് . അക്രമി സില്‍വര്‍ നിറത്തിലുള്ള സെലേറിയോ കാറിലാണ് എത്തിയത്. വ്യാജ നമ്പറായിരുന്നു. മാത്രമല്ല അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്‍റേതാണെന്നും പോലീസ് കണ്ടെത്തി. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് സ്വദേശിക്ക് വിറ്റത്. ഈ നമ്പര്‍ പ്ലേറ്റ് ആണ് അക്രമി സഞ്ചരിച്ച കാറില്‍ പതിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും വീട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയത്.


കൊറിയര്‍ നൽകാനെന്ന പേരിൽ എത്തിയ മറ്റൊരു സ്ത്രീയാണ് വെടിയുതിര്‍ത്തതെന്നാണ് മൊഴി ലഭിച്ചിരിക്കുന്നത്. അക്രമത്തിൽ കൈവെള്ളക്ക് പരിക്കേറ്റ ചെമ്പകശ്ശേരി സ്വദേശി ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നദാനന്ത ഇന്നലെ രാവിലെ എട്ടരയോടെയാണ്. കോളിംഗ് ബെല്ലു കേട്ട് ഷിനിയുടെ ഭര്‍ത്താവിന്‍റെ അച്ഛനാണ് വാതില്‍ തുറന്ന് പുറത്തെത്തിയത്. രജിസ്ട്രേഡ് കൊറിയര്‍ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും വന്നയാൾ ആവശ്യപ്പെടുകയായിരുന്നു. 


തുടർന്ന് പേനയെടുക്കാൻ അച്ഛൻ വീട്ടിനകത്ത് കയറിയതിനിടെ പുറത്തേക്ക് വന്ന ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോർട്ട്. ഒരെണ്ണം കയ്യിൽ കൊണ്ടു ബാക്കി രണ്ടെണ്ണം തറയിലാണ് പതിച്ചത്. ആക്രമിക്കപ്പെട്ട ഷിനി നാഷണൽ ഹെൽത്ത് മിഷൻ പിആര്‍ഒ ആണ്. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ അറിയില്ലെന്നാണ് കുടുംബം പറയുന്നത്. സംഭവത്തെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. കൈക്ക് നിസാര പരിക്കേറ്റ ഷിനിയുടെവിശദ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്നാണ്‌ സംഘം അറിയിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.