Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!

Arjun Rescue Mission: വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന  നീക്കത്തിലേക്ക് മാറിയത്.

Written by - Zee Malayalam News Desk | Last Updated : Jul 29, 2024, 07:09 AM IST
  • അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും
  • ഇന്ന് പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇറങ്ങി പരിശോധന നടത്തും
  • വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് ഈ നീക്കത്തിലേക്ക് മാറിയത്
Arjun Rescue Operation Day 14: കാലവസ്ഥ അനുകൂലമായാൽ മാത്രം നദിയിൽ പരിശോധന; ദേശീയപാത ഇന്ന് തുറന്നുകൊടുത്തേക്കും!

ഷിരൂർ: ദക്ഷിണ കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും.  ഇന്ന് പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കിൽ മാത്രം നദിയിൽ ഇറങ്ങി പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്. 

Also Read: അർജുനെ കണ്ടെത്താതെ മടക്കം? അനുകൂല സാഹചര്യമുണ്ടായാൽ ദൗത്യം തുടരുമെന്ന് കാർവാർ എംഎൽഎ

വരുന്ന 21 ദിവസം മഴ പ്രവചിച്ചത്തിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്ന  നീക്കത്തിലേക്ക് മാറിയത്. ഇതിനിടയിൽ തൃശൂരിലെ ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഓപ്പറേറ്റർ ഉടൻ ഷിരൂരിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്. സ്ഥലത്ത് ഡ്രഡ്ജിങ്ങ് യന്ത്രം അനുയോജ്യമാണോ എന്ന് പരിശോധിക്കുമെന്നാണ് റിപ്പോർട്ട്. മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത ഇന്നുമുതൽ തുറന്നുകൊടുത്തേക്കുമെന്നാണ് സൂചന. 

Also Read: കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിനം, കർക്കടക രാശിക്കാർക്ക് സമ്മിശ്ര ദിനം, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനിടയിൽ അർജനായുള്ള തിരച്ചിൽ പെട്ടെന്ന് നിർത്തരുതെന്ന ആവശ്യവുമായി  അർജുൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഒരു കാരണവശാലും തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും, പെട്ടെന്ന് തിരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ലെന്നും സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി. 

Also Read: ലോകത്തിലെ ഏറ്റവും അപകടകരമായ 5 സ്ഥലങ്ങൾ, അറിയാം...

 

അർജുനെ മാത്രമല്ല കാണാതായ ബാക്കി രണ്ട് പേരെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും അവർക്കായും തിരച്ചിൽ തുടരണമെന്നും ആവശ്യപ്പെട്ട അർജുന്റെ സഹോദരി അവർ ഇപ്പോൾ പിൻ പിൻവാങ്ങിയതിൽ ഒരു അനിശ്ചിതത്വമുണ്ടെന്നും കാലവസ്ഥ കൊണ്ടുള്ള പ്രശ്നങ്ങൾ മറികടക്കാനുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണമെന്നും. മുൻപ് ലോറി കണ്ടെത്തിയിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. അതിൽ വിഷമം ഉണ്ടെന്നും സഹോദരി അറിയിച്ചു. 13 ദിവസമായിട്ടും അർജുൻ എവിടെയാണെന്ന് ചോദിക്കുന്ന അമ്മയോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും സഹോദരി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News