ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിലെ വിധിയറിഞ്ഞതോടെ കോടതിക്ക് മുമ്പിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രതി അർജുനെ കട്ടപ്പന അതിവേഗ കോടതി വെറുതേ വിട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. കോടതിക്കു പുറത്തേക്ക് വന്ന അർജുന് നേരെ അവർ പാഞ്ഞടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടുക്കി വണ്ടിപ്പെരിയാർ ചരക്കുളം എസ്റ്റേറ്റിൽ 6 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അയൽവാസി അർജുനെ കട്ടപ്പന അതിവേഗ സ്‌പെഷ്യൽ കോടതി വെറുതെ വിട്ടത് കുട്ടിയുടെ ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാനായില്ല. വിധിയറിഞ്ഞതോടെ കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും രോഷാകുലരായി. 


പൊലീസും സ്പെഷ്യൽ പ്രോസിക്യൂട്ടറും ഉൾപ്പെടെ കേസ് അട്ടിമറിച്ചതായി പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. വിധിയറിഞ്ഞ ശേഷം പുറത്തു വന്ന അർജുനു നേരെ കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവർ പാഞ്ഞടുത്തു.


കേസന്വേഷണം ശരിയായ ദിശയിലായിരുന്നുവെന്നും മതിയായ തെളിവുകൾ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി.ഡി സുനിൽകുമാർ പറഞ്ഞു.കോടതി വിധിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും സമരവുമായി രംഗത്ത് വന്നു കഴിഞ്ഞു.


2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.


പ്രതി മൂന്നു വയസു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നുവെന്നും പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.  വണ്ടിപ്പെരിയാര്‍ സി ഐ ആയിരുന്ന ടി ഡി സുനില്‍ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.