തിരുവനന്തപുരം: വഴയില ആറാംകല്ലിൽ ഗുണ്ടാ കുടിപ്പകയെ തുടർന്ന് കൊലക്കേസ് പ്രതി മണിച്ചൻ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ പാട്ടിനെ ചൊല്ലി തർക്കമുണ്ടായി. ഗുണ്ടാ സംഘങ്ങൾ തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ പൂജാരിയെ നെട്ടയം മലമുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ രാത്രി പത്ത് മണിയോടെ പേരൂർക്കട വഴയിലയിലുള്ള ആരാമം ലോഡ്ജിലായിരുന്നു സംഭവം. വഴയില കുന്നുംപുറം സ്വദേശി മണിച്ചനെന്ന വിഷ്ണു (32) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെടുന്നത്. ഗുണ്ടാ കുടിപ്പകയെ തുടർന്നുണ്ടായ കൊലപാതകമാണ് വഴയിലയിൽ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാൾ പൂജാരിയാണെന്ന വിവരം ഇതിനോടകം തന്നെ പുറത്തുവന്നു. 

Read Also: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്സ്; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി


നാൽവർ സംഘങ്ങൾ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യപാനത്തിനിടെ പാട്ടിനെ ചൊല്ലി തർക്കമുണ്ടായി. പെട്ടെന്ന് പ്രകോപിതനായ ദീപക് ലാൽ, അരുൺ ജി.രാജീവ് എന്നിവർ ചേർന്നാണ് മണിച്ചനെ കൊലപ്പെടുത്തുന്നത്. ചുറ്റികയ്ക്കടിച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. മരണം ഉറപ്പുവരുത്തിയശേഷം പ്രതികൾ നെട്ടയം മലമുകളിലേക്ക് കടന്നു. ഇവിടെ നിന്ന് അരുവിക്കര പൊലീസ് രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുത്തു.


അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആറ് മാസം മുൻപ് ഒരേ ഗുണ്ടാ സംഘത്തിലുണ്ടായിരുന്ന ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രധാന സാക്ഷിയായിരുന്ന സുധീഷിനെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. അത്തരത്തിലുള്ള ദുരൂഹതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Read Also: Crime News: പിണങ്ങിപ്പോയ ഭാര്യയെ കൂട്ടികൊണ്ടുവന്ന് അടിച്ചു കൊന്നു; സോഫ്റ്റ്‌വെയർ എഞ്ചിനീയർ അറസ്റ്റിൽ


മദ്യപിച്ച് പെട്ടെന്നുണ്ടായ പ്രകോപനമാണോ കൊലപാതകകാരണമെന്നും അതോ, ഗുണ്ടാ കുടിപ്പകയെ തുടർന്ന് കരുതിക്കൂട്ടി ആസൂത്രിതമായി കൊലപ്പെടുത്തിയതാണോ എന്നുള്ള കാര്യവും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.