ഒറ്റപ്പാലം: പനമണ്ണയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും .പനമണ്ണ ചക്കിയാവിൽ വിനോദ് വധ കേസിൽ ഒന്നാം പ്രതി പനമണ്ണ അമ്പലവട്ടം തറയിൽ വീട്ടിൽ അബ്ദുൾ മനാഫ്, രണ്ടാം പ്രതി പനമണ്ണ അരഞ്ഞിക്കൽ വീട്ടിൽ അബ്ദുൾ റഹ്മാൻ, നാലാം പ്രതി തൃക്കടീരി കിഴൂർ റോഡ് കണക്കഞ്ചേരി വീട്ടിൽ അൻസാർ അഹമ്മദ് ആറാം പ്രതി വരോട് നാലാം മൈലിൽ കൂരിത്തൊടി വീട്ടിൽ സനൂപ് എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 4 പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷവിധിച്ചത്.ഒറ്റപ്പാലം  അഡീഷണൽ ജില്ലാ സെഷൻസ് കോർട്ട് ജഡ്ജി പി. സൈതലവി ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ചത്. 


2020 മെയ് 31 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിനോദിന്റെ സഹോദരൻ രാമചന്ദ്രനെതിരെ പ്രതികളിലൊരാൾ സമൂഹ മാധ്യമത്തിൽ   പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ രാമചന്ദ്രനെ ഒരു സംഘം ആളുകൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിനോദിനെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 22 ന് മരിച്ചു. 


39 സാക്ഷികളെയാണ് കേസുമായി ബന്ധപ്പെട്ട് വിസ്തരിച്ചത്. 56 രേഖകളും 2 ദൃക്സാക്ഷികളുടെയും മൊഴി പരിഗണിച്ചാണ് വിധി. 11 പേരാണ് കേസിൽ ആകെ പ്രതികൾ . 7 പേരെ കണ്ടെത്തനായിട്ടില്ല.77 ദിവസം കൊണ്ടാണ് കുറ്റപത്രം  സമർപ്പിച്ചത്.


കൊലപാതകത്തിന് പുറമേ വധശ്രമം, സംഘം ചേരൽ, ആയുധങ്ങളുമായി സംഘം ചേരൽ, ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സംഘം ചേരൽ, ആയുധമില്ലാതെയും ആയുധവുമായും ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരവും ശിഷ വിധിച്ചിട്ടുണ്ട്. ഒറ്റപ്പാലം സി.ഐ ആയിരുന്ന എം സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.