വയനാട്: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മൂന്നു കൂടി അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങി. എസ്എഫ്ഐ കോളേജ് യൂണിയൻ പ്രസിഡൻ്റ് കെ അരുണും കോളേജ് യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാനും മാനത്താവടി സ്വദേശിയായ മറ്റൊരു പ്രതിയുമാണ് കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയതെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ ആക്രമണം; ഇരുമ്പു കമ്പിയും വയറുകളും, രണ്ട് ബെൽറ്റ് മുറിയുന്നത് വരെ മർദ്ദനം, ആൾക്കൂട്ട വിചാരണ


ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രധാന പ്രതിയായ അഖിൻ്റെ അറസ്റ്റും രേഖപ്പെടുത്തിയതോടെ കേസിലെ 18 പ്രതികളിൽ 10 പേരും പോലീസ് പിടിയിലായിരിക്കുകയാണ്. ഇനി 8 പേരെ കൂടി പിടികൂടണം.  ഇന്നലെ രാത്രി വൈകിയാണ് ആദ്യം പ്രതി ചേർത്ത 12 പേരിൽ ഒരാളായ അരുൺ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ കീഴടങ്ങിയത്.  സർവകലാശാലയിലെ റാഗിങ് വിരുദ്ധ സമിതിയിലെ വിദ്യാർത്ഥി പ്രതിനിധി കൂടിയാണ് അറസ്റ്റിലായ അരുൺ.  ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. മൂന്നുപേരുടെയും അറസ്റ്റ് നാളെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. 


Also Read: വെള്ളിയാഴ്ച ഈ രാശിക്കാർക്കുണ്ടാകും ലക്ഷ്മി ദേവിയുടെ അനുഗ്രഹം, ലഭിക്കും വൻ സമ്പത്ത്!


കേസിൽ ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനിൽ ഗൂഢാലോചന ശരിവക്കുന്ന തെളിവുകൾ പോലീസ് ശേഖരിച്ചു വരുന്നു. അതിനിടെ ഈ കേസിൽ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഡിജിപി പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.  സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നതെന്നും ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ, ആരും സഹായത്തിന് എത്താത്ത നിസ്സഹായത, ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് സിദ്ധാർത്ഥിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.