റെഡ് വൈൻ നൽകിയ ശേഷം ബലാത്സംഗം;സമ്മത പ്രകാരമെന്ന് വിജയ് ബാബു,ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി
സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി പറയുന്നു (vijay babu case)
കൊച്ചി:സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്ന് ഹൈക്കോടതി.നടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നടത്തിയ പരാമർശങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്.
സുപ്രിംകോടതി ഭരണഘനാ ബെഞ്ച് സുശീല അഗർവാൾ കേസിൽ നടത്തിയ നിരീക്ഷണങ്ങൾ പ്രകാരം മുൻകൂർ ജാമ്യ ഹർജിപരിഗണിക്കുമ്പോൾ കുറ്റകൃത്യത്തിന്റെ സ്വഭാവും തീവ്രതയും അതിൽ ഹർജിക്കാരന്റെ പങ്കുമൊക്കെ കണക്കിലെടുക്കേണ്ടതുണ്ട്. കേസിന്റെ വസ്തുതകളും തെളിവുകളുടെ സ്വഭാവവും ഇരയുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിയുടെ സ്ഥാനവുമൊക്കെ പരിഗണിക്കണം.
അതിനാലാണ് ഓരോ കേസും പ്രത്യേകമായി പരിഗണിക്കുന്നത്.
എന്നാൽ സമ്മത പ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി പറയുന്നു.ഏതെങ്കിലും വിധത്തിൽ നിരാശരായ സ്ത്രികളെ സ്വാധീനിച്ച് ബന്ധം ഉണ്ടാക്കുന്ന സ്വഭാവം ഉള്ള ആളാണ് വിജയ് ബാബുവെന്നും നടിക്ക് മുതിർന്ന സഹപ്രവർത്തകനോടുള്ള വിശ്വാസം വിജയ് ബാബു ആട്ടിൻ തോലണിഞ്ഞ ചെന്നായയെ പോലെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നുമാണ് പ്രോസിക്യുഷന്റെ വാദം.
വിജയ് ബാബു ഭാഗികമായി ഫോണിലെ ചാറ്റുകൾ നീക്കം ചെയ്തതും പ്രോസിക്യൂഷൻ വിഷയമാക്കി.മാർച്ച് 16 മുതൽ 31 വരെയുള്ള മൊബൈലിലെ സന്ദേശങ്ങൾ മായ്ച്ചുകളഞ്ഞത് സംശയാസ്പദമാണെന്നാണ് പ്രോസിക്യൂഷൻ വാദം.നടിക്ക് മാർച്ച് 16-ന് റെഡ് വൈൻ നൽകിയ ശേഷം ബലാത്സംഗം ചെയ്തെന്നാണ് കേസിൽ കക്ഷി ചേർന്ന ഇരയുടെ അഭിഭാഷകൻ വാദിച്ചത്.
ആർത്തവ സമയത്തും ലൈംഗികമായി ബന്ധപ്പെട്ടു. അവസാനത്തെ സംഭവത്തിന് എട്ട് ദിവസത്തിന് ശേഷം പരാതി നൽകിയെന്നും നടിയുടെ അഭിഭാഷകൻ വാദിച്ചു. 2018 മുതൽ നടിയുമായുള്ള ബന്ധമാണ് ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് എത്തിയതെന്ന് വിജയ് ബാബു വാദിച്ചു.കോടതിയിൽ ഇരുവരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും ഹാജരാക്കി.
വിവാഹിതനായതിനാൽ തന്നെ നിയമപ്രകാരം വിവാഹം കഴിക്കാന് സാധ്യതയില്ലെന്ന് നടിക്ക് അറിയാമായിരുന്നുവെന്നും കേസുമായി പൂർണമായും സഹകരിക്കാമെന്നും വിജയ് ബാബു കോടതിയിൽ അറിയിച്ചു.അടച്ചിട്ട കോടതി മുറിയിലായിരുന്നു കേസിന്റെ വാദം നടന്നത്.
വിവാഹ വാഗ്ദാനം നൽകി വിജയ് ബാബു തന്നെ കഴിഞ്ഞ മാർച്ച് 16നും 22 നും ബലാൽസംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതി.ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 22 ന് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.തുടർന്ന് വിജയ് ബാബു ദുബായിലേക്ക് കടക്കുന്നത് അടക്കമുള്ള സാഹചര്യങ്ങൾ കേസിൽ ഉണ്ടായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...