കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ‍ഡിസിപി വി.യു കുര്യാക്കോസ്. ചോദ്യം ചെയ്യലിന് എത്തിയ നടന്റെ അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിജയ് ബാബുവിനെ തെളിവെടുപ്പിന് കൊണ്ടുപോകുമെന്നും ഡിസിപി അറിയിച്ചു. തെളിവെടുപ്പിന് ശേഷം വിജയ് ബാബുവിനെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. വിജയ് ബാബു ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാൽ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിയില്‍ നിന്ന് പിന്‍മാറുന്നതിനായി യുവനടിക്ക് വിജയ് ബാബു പണം വാ​ഗ്ദാനം ചെയ്തിരുന്നുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കും. അതിജീവിതയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയെന്ന കേസിലും നടപടിയുണ്ടാകും.


Also Read: ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയേയും മകളേയും കൂട്ടബലാത്സംഗത്തിനിരയാക്കി


യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി


കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എങ്കിലും ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നൽകും. ഇതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. 


വിജയ് ബാബുവിനെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. നടിയുടെ പേര് സമൂഹമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയ കേസിൽ നാളെ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ദിവസമാണ് കർശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്.  എങ്കിലും ജൂൺ 27 മുതൽ ജൂലൈ മൂന്ന് വരെ രാവിലെ ഒൻപത് മുതൽ ആറ് വരെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യാൻ പോലീസിന് അനുമതിയുണ്ട്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈകീട്ട് ചോദ്യം ചെയ്യലിന് ശേഷം വിജയ് ബാബുവിന് മടങ്ങാനാകും.


മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പുരുഷ വീക്ഷണകോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം, ശാരീരികമായി മുറിവേറ്റിട്ടുണ്ടോ, ഉടൻ പരാതി നൽകിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും പരിഗണനാവിഷയമാകരുതെന്നും കോടതി പറഞ്ഞു. 


ബലാത്സം​ഗം ചെയ്തെന്ന പരാതിയിലും അതിജീവതയുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. നടിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെന്നും, പുതിയ സിനിമയിൽ അവസരം നൽകാത്തതിൽ ബ്ലാക്ക്‌മെയിലിന്റെ ഭാഗമായാണ് പരാതിയെന്നുമാണ് വിജയ് ബാബുവിന്റെ വാദം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.