Vijay Babu Case: വീഡിയോ നീക്കം ചെയ്തു, വിജയ് ബാബുവിനെതിരെ വീണ്ടും ഒരു കേസ് കൂടി
ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത് (vijay babu sexual assault case)
കൊച്ചി: ലൈംഗീകാരോപണക്കേസിൽ വിജയ് ബാബുവിനെതിരെ വീണ്ടും ഒരു കേസു കൂടി. പീഡനക്കേസിൽ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിന് പിന്നാലെ വിജയ് ബാബുവിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉണ്ടായത്. കോട്ടയം സ്വദേശി ശരത്ത് ഡിജിപിക്ക് വിഷയത്തിൽ പരാതി നൽകിയിരുന്നു.
ഡിജിപിയാണ് പരാതി മോണിറ്ററിംഗ് സെല്ലിന് കൈമാറിയത്. പിന്നാലെയാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. ഫേസ്ബുക്ക് ലൈവിൽ അതിജീവിതയുടെ പേര് വിജയ് ബാബു പരാമർശിച്ചതിനാണ് കേസ് എടുത്തത്.
പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിക്കുകയാണെന്ന ആമുഖത്തോടെയാണ് വിജയ് ബാബു ലൈവിൽ പ്രതികരിച്ചത്. പോലീസ് വീഡിയോ പരിശോധിച്ചശേഷമാണ് കേസെടുത്തത്. വിഡിയോ വിവാദമായതിനു പിന്നാലെ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് സൗത്ത് പോലീസിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി ലഭിക്കുന്നത്. തുടർന്ന് ഫേസ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു തനാണ് യഥാർത്ഥ ഇരയെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും അടക്കമുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ : Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി
തുടർന്ന് ബുധനാഴ്ച വിമൻ എഗൈനിസ്റ്റ് സെക്ഷ്യൽ ഹരാസ്മെൻറ് എന്ന പേജിൽ പരാതിക്കാരി തനിക്കുണ്ടായ പീഡനങ്ങൾ വെളിപ്പെടുത്തുക കൂടി ചെയ്തതതോടെയാണ് പരാതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തെത്തുന്നത്. നിലവിൽ വിജയ് ബാബു വിദേശത്താണെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...