Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി

VIjay babu എതിരെ എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 26, 2022, 01:41 PM IST
  • നടനും നിർമ്മാതാവുമാണ് വിജയ് ബാബു
Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന  പരാതി

കൊച്ചി: നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി. എറണാകുളം സൗത്ത് പോലീസിലാണ്  പരാതി ലഭിച്ചത്. കേസിൽ അറസ്റ്റിലേക്കാണ് പോലീസ് നീങ്ങുന്നതെന്നാണ് സൂചന. അതേസമയം വിജയ് ബാബു ഇപ്പോൾ നാട്ടിലുണ്ടോ എന്നത് സംബന്ധിച്ച് പോലീസിന് സൂചനകൾ ഒന്നും ഇല്ല. മൂന്നു ദിവസം മുമ്പാണ് പെൺകുട്ടി എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. കേസിൻറെ വിശദ വിവരങ്ങൾ പോലീസ് ഇത് വരെ പുറത്ത് വിട്ടിട്ടില്ല.

ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ  അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേയ്ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.അതേസമയം കേസിലെ കുറിച്ച് അറിയില്ലെന്ന് വിജയ് ബാബു പ്രതികരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രയിൽ ആണെന്നും   കേസിനെക്കുറിച്ച് മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.പോലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News