കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യോപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി മാറ്റി. അടുത്ത ചൊവ്വാഴ്ചത്തേയ്ക്ക് ആണ് മുൻകൂർ ജാമ്യോപേക്ഷ പരി​ഗണിക്കുന്നത് മാറ്റിയത്. ഇതോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. വിജയ് ബാബു പരാതിക്കാരിയെ കാണുകയോ ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും പ്രതിക്ക് കോടതി നിർദേശം നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ സംഘത്തോടും കോടതി ആവിശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വിജയ് ബാബു ഹാജരായെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതി ഹർജി പരി​ഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.