Vijay Babu Sexual Assault Case: വിജയ്ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി; വിവരം ഇന്റർപോൾ വഴി യുഎഇയെ അറിയിക്കും
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും.
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി. കൊച്ചി പോലീസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പാണ് ഈ നടപടി സ്വീകരിച്ചത്. ഈ വിവരം ഇന്റർപോൾ വഴി യു എ ഇയെ അറിയിക്കും.
മാത്രമല്ല യുഎഇയ്ക്ക് പുറത്ത് വിജയ് ബാബു പോകാൻ സാധ്യതയുള്ള രാജ്യങ്ങൾക്കും ഈ വിവരം കൈമാറും. എന്നാൽ ഇക്കാര്യം മുൻകൂട്ടി മനസിലാക്കി വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപ്പുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായും റിപ്പോർട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്
പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ ശ്രമം. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ ദുബായിൽ താങ്ങാനാണ് വിജയ് ബാബുവിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഇതിനിടയിലാണ് പാസ്പോർട്ട് റദ്ദാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ദുബായിൽ താങ്ങുന്നത് നിയമ വിരുദ്ധമാകും. കഴിഞ്ഞ മാസം 22 നാണ് പുതുമുഖ നടിയുടെ പരാതിയിൽ വിജയ് ബാബുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...