Vijay Babu Case: വിജയ് ബാബു മുൻകൂർ ജ്യാമ്യത്തിന് അപേക്ഷ നൽകിയേക്കും, എങ്ങനെയും രക്ഷപ്പെടാൻ നീക്കം
നിലവിൽ ബലാത്സംഗ കുറ്റം കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസിൽ കേസുണ്ട്
കൊച്ചി: ബലാത്സംഗ പരാതിയിൽ നടൻ വിജയ് ബാബു ഇന്ന് മുൻ കൂർ ജാമ്യത്തിവ് അപേക്ഷിച്ചേക്കും. നിലവിൽ വിദേശത്താണ് താരമുള്ളത്. പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് പുതിയ സൂചന.
നിലവിൽ ബലാത്സംഗ കുറ്റം കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസിൽ കേസുണ്ട്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ബലാത്സംഗം, ശാരീരികമായി പരിക്കേൽപ്പിക്കൽ, ഭിക്ഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് ബാബു ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
വിജയ് ബാബുവിനെ ചോദ്യം ചെയ്ത ശേഷം മാത്രമെ കേസിൽ എന്ത് നടപടി വേണം എന്ന് തീരുമാനിക്കൂ എന്നാണ് കൊച്ചി ഡിസിപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം താൻ ദുബായ്ൽ ആണെന്ന് താരം തന്നെ പറയുന്നുണ്ട്.
ALSO READ : Breaking: നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി
അതിനിടയിൽ വിജയ് ബാബുവിനെതിരെ കർശനമായ നടപടി വേണമെന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ WCC-യും രംഗത്തെത്തിയിരുന്നു. ഇര ആരെണന്ന് തീരുമാനിക്കുന്നത് ജുഡീഷ്യറിയാണെന്നും പരാതിക്കാരിയെ പരസ്യമായി അപമാനിക്കുന്നത് അപലനീയവും കുറ്റകരവുമാണെന്ന് WCC പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...