ലഗ്ഗേജ് ബാഗിൽ 22 വിഷ പാമ്പുകളും, ഒരു ഓന്തും; മലേഷ്യയിൽ നിന്നെത്തിയ വനിത ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ
മലേഷ്യയിലെ ക്വാല ലംപുരിൽ നിന്നുമെത്തിയെ വനിതയുടെ ലഗ്ഗേജിൽ നിന്നുമാണ് പാമ്പുകളെയും ഓന്തും കണ്ടെത്തിയത്
ചെന്നൈ : വിദേശത്ത് നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജ് ബാഗിൽ നിന്നും 22 വിവിധ ഇനം വിഷ പാമ്പുകളും ഒരു ഓന്തും പിടിച്ചെടുത്ത് ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ. മലേഷ്യയിലെ ക്വാല ലംപുരിൽ നിന്നുമെത്തിയ വനിതയുടെ ലഗ്ഗേജിൽ നിന്നുമാണ് വിഷ പാമ്പുകളും ഓന്തും പിടികൂടിയത്.
ഏപ്രിൽ 28 വെള്ളിയാഴ്ച ക്വാല ലംപുരിൽ നിന്നുമെത്തിയ എകെ13 വിമാനത്തിൽ എത്തിയ വിദേശ വനിതയെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. വനജീവി സംരക്ഷണ നിയമപ്രകാരമാണ് സ്ത്രീയെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്.
ALSO READ : Viral video: ക്യൂട്ട്‌നസ് ഓവർലോഡഡ്! അമ്മക്കടുവയെ പിന്തുടരുന്ന കടുവക്കുഞ്ഞുങ്ങൾ, വൈറലായി വീഡിയോ
പരിശോധനയിൽ വിവിധ ഇനത്തിൽ പെട്ട 22 പാമ്പുകളും ഒരു ഓന്തിനെയുമാണ് സ്ത്രീയുടെ ലഗ്ഗേജിൽ നിന്നും കണ്ടെത്തിയത്. ഈ ഉരകങ്ങൾ എല്ലാം പിടിച്ചെടുക്കുകയും ക്വാല ലംപുരിൽ നിന്നുമെത്തിയ യാത്രക്കാരിക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അറസ്റ്റിലായ യാത്രക്കാരിയെ ഇന്നലെ ഏപ്രിൽ 29 ശനിയാഴ്ച കോടതി ഹാജരാക്കി. കോടതി യാത്രക്കാരിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...