തെങ്കാശി: അർത്ഥ നഗ്നനായി എടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതി കടയ്ക്കൽ പോലീസിന്റെ പിടിയിൽ. കോട്ടുക്കൽ സ്വദേശി രാജേഷാണ് പിടിയിലായത്. ഇയാളെ തെങ്കാശി പോലീസിന് കൈമാറി.തിങ്കളാഴ്ചയാണ് കോട്ടുക്കൽ സ്വദേശി രാജേഷ് തെങ്കാശിയിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്ന് രാത്രിയോടെ സമീപത്തുള്ള എടിഎമ്മിലെത്തി ഇയാൾ അടിവസ്ത്രം ഒഴിച്ച് ബാക്കി വസ്ത്രങ്ങൾ അഴിച്ചുമാറ്റി കവർച്ച നടത്താൻ ശ്രമം ആരംഭിച്ചത്. എന്നാൽ മോഷണശ്രമത്തിനിടെ എടിഎം മെഷീൻ താഴെ വീഴുകയും ചെയ്തിരുന്നു. കവർച്ചയ്ക്കിടെ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് എടിഎമ്മിനുളളിൽ വീണിരുന്നു. തുടർന്ന് രാവിലെ പണം ഇടപാടിന്  ബാങ്കിലെത്തിയവരാണ് എടിഎം മെഷീൻ മറിഞ്ഞ് കിടകുന്നത് കണ്ട് തെങ്കാശി പോലീസിനെ വിവരം അറിയിച്ചത്.


തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മോഷണ ശ്രമം അറിയുന്നതും സംഭവ സ്ഥലത്തു നിന്നും മോഷ്ടാവിന്‍റെ ആധാർ കാർഡ് ലഭിക്കുന്നതും. തുടർന്ന് കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ് പ്രതിയെന്ന് മനസിലാക്കിയ തെങ്കാശി പോലീസ് വിവരം കടയ്ക്കൽ പോലീസിനെ അറിയിച്ചു. കടയ്ക്കൽ പൊലീസ് കോട്ടുക്കലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് തെങ്കാശി പോലീസിന് കൈമാറി. അബ്കാരി കേസ് ഉൾപെടെ നിരവധി കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ രാജേഷ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.