Viral News | ആഗ്രഹ സാഫല്യം: പോലീസ് ജീപ്പ് അടിച്ചുമാറ്റി യാത്ര, ഒടുവിൽ
ട്രക്ക് ഡ്രൈവറായ ഇയാൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
ഏറെ നാളത്തെ ആഗ്രഹം സഫലമാക്കാൻ പോലീസ് ജീപ്പ് മോഷ്ടിച്ച് യാത്ര ചെയ്തയാൾ അറസ്റ്റിൽ. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് സംഭവം. പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ജീപ്പ് മോഷ്ടിക്കുകയും തന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്ത നാഗപ്പ വൈ.ഹഡപ്പാട് (45) എന്നയാളാണ് അറസ്റ്റിലായത്.
പോലീസ് ജീപ്പ് ഓടിക്കുക എന്നത് നാഗപ്പയുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നു. ട്രക്ക് ഡ്രൈവറായ ഇയാൾ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ട്. പക്ഷേ, പോലീസ് ജീപ്പിൽ ദീർഘയാത്ര പോകുക എന്ന ആഗ്രഹം മാത്രം നടന്നില്ല. ഈ ആഗ്രഹ സാഫല്യത്തിനാണ് ഇയാൾ പോലീസ് ജീപ്പ് മോഷ്ടിച്ചത്. 112 കിലോമീറ്റർ യാത്ര ചെയ്തു ഇയാൾ പോലീസ് ജീപ്പിൽ.
Also Read: ലത മങ്കേഷ്ക്കറിന് ആദരം, സാക്സോഫോണിൽ ‘ഏ മേരേ വതൻ കേ ലോഗോൻ’ വായിച്ച് ഐടിബിപി കോൺസ്റ്റബിൾ
അന്നിഗേരി പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് പോകുമ്പോഴെല്ലാം പോലീസ് ജീപ്പ് പാർക്ക് ചെയ്തിരിക്കുന്നത് ഹഡപ്പാഡ് ശ്രദ്ധിക്കാറുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ചെ സ്റ്റേഷൻ പരിസരത്ത് എത്തിയ നാഗപ്പ വാഹനം പൂട്ടാതെ കിടക്കുന്നതും താക്കോലും കണ്ടതോടെ ജീപ്പ് മോഷ്ടിച്ച് കടന്നു. അന്നിഗേരി നഗരത്തിൽനിന്ന് 112 കിലോമീറ്റർ അകലെയുള്ള മോട്ടെബെന്നൂർ ബ്യാദ്ഗിക്ക് സമീപം ജീപ്പ് പാർക്ക് ചെയ്ത് ഇയാൾ ഉറങ്ങി.
വാഹനം ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ ബിയാഡഗി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഹഡപാഡിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് അന്നിഗേരി പോലീസിൽ വിവരമറിയിക്കുകയും ജീപ്പ് പിന്നീട് അവർക്ക് കൈമാറുകയും ചെയ്തു. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്നും ഇത് ആദ്യ കുറ്റകൃത്യമാണെന്നും പോലീസ് സംശയിക്കുന്നു. കേസെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...