ലത മങ്കേഷ്ക്കറിന് ആദരം, സാക്സോഫോണിൽ ‘ഏ മേരേ വതൻ കേ ലോ​ഗോൻ’ വായിച്ച് ഐടിബിപി കോൺസ്റ്റബിൾ

ഐടിബിപിലെ കോൺസ്റ്റബിൾ മുജമ്മൽ ഹഖ് ആണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പോലും കണ്ണീരണിയിച്ച 'ഏ മേരേ വതൻ കേ ലോഗോൻ' വായിച്ച് ആദരം അർപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 04:54 PM IST
  • 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്നതാണ് കവി പ്രദീപ് രചിച്ച് സി രാമചന്ദ്ര സം​ഗീതം നൽകിയ ദേശഭക്തി ഗാനം.
  • യുദ്ധം അവസാനിച്ച് രണ്ട് മാസത്തിന് ശേഷം 1963ലെ റിപ്പബ്ലിക് ദിനത്തിലാണ് ലതാ മങ്കേഷ്‌കർ ആദ്യമായി ഗാനം തത്സമയം അവതരിപ്പിച്ചത്.
  • അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അതിൽ പങ്കെടുത്തിരുന്നു.
ലത മങ്കേഷ്ക്കറിന് ആദരം, സാക്സോഫോണിൽ ‘ഏ മേരേ വതൻ കേ ലോ​ഗോൻ’ വായിച്ച് ഐടിബിപി കോൺസ്റ്റബിൾ

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കറിന് ആദരമർപ്പിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്. ഐടിബിപിലെ കോൺസ്റ്റബിൾ മുജമ്മൽ ഹഖ് ആണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ പോലും കണ്ണീരണിയിച്ച 'ഏ മേരേ വതൻ കേ ലോഗോൻ' വായിച്ച് ആദരം അർപ്പിച്ചത്. ഐടിബിപി പങ്കുവച്ച വീഡിയോയിൽ മുജമ്മൽ സാക്സോഫോണിൽ പാട്ട് വായിക്കുന്നത് കാണാം.

ഏ മേരേ വതൻ കേ ലോഗോൻ... ഐടിബിപിയിലെ കോൺസ്റ്റബിൾ മുജമ്മൽ ഹഖ് ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു,” എന്ന് ഐടിബിപി ട്വീറ്റ് ചെയ്തു.

 

Also Read: Lata Mangeshkar | "ലതാ ദീദിയുടെ മുഖം കണ്ടാണ് ഉണർന്നിരുന്നത്, ആ ശൂന്യത എന്നേക്കും നിലനിൽക്കും"; എആർ റഹ്മാൻ

1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്നതാണ് കവി പ്രദീപ് രചിച്ച് സി രാമചന്ദ്ര സം​ഗീതം നൽകിയ ദേശഭക്തി ഗാനം. യുദ്ധം അവസാനിച്ച് രണ്ട് മാസത്തിന് ശേഷം 1963ലെ റിപ്പബ്ലിക് ദിനത്തിലാണ് ലതാ മങ്കേഷ്‌കർ ആദ്യമായി ഗാനം തത്സമയം അവതരിപ്പിച്ചത്. അന്നത്തെ രാഷ്ട്രപതി എസ്. രാധാകൃഷ്ണനും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും അതിൽ പങ്കെടുത്തിരുന്നു.

Also Read: Lata Mangeshkar : ഇന്ത്യയ്ക്ക് വാനമ്പാടിയെ നഷ്ടമായി, നികത്താനാവാത്ത നഷ്ടമെന്ന് മമ്മൂട്ടി; സം​ഗീതത്തിലൂടെ ജീവിക്കുമെന്ന് മോഹൻലാൽ

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ലത മങ്കേഷ്ക്കർ ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ലതാ മങ്കേഷ്‌കറിന്റെ ബന്ധുക്കൾക്ക് അനുശോചനം രേഖപ്പെടുത്തി. അന്ത്യകർമങ്ങൾക്ക് മുമ്പ് ആദരാഞ്ജലികൾ അർപ്പിക്കാൻ നിരവധി പൊതുപ്രവർത്തകർ മുംബൈയിലെ മങ്കേഷ്‌കറിന്റെ വസതിയിലെത്തി. ഗായികയുടെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News