`നാച്വറൽ അറ്റ് മോസ്ഫിയർ അമ്പാടി കണ്ണൻ...സാറിന്റെ തൊപ്പി തെറിപ്പിക്കും..എന്റെ അച്ഛൻ ആരാണെന്ന് അറിയാമോ `; പോലീസിനെ വിരട്ടി പ്രതി
വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് അമ്പാടിക്കെതിരെ കേസെടുത്തത്. എന്നാൽ കേസെടുത്ത പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അമ്പാടിയുടെ ഭീഷണി
ആലപ്പുഴ: ആലപ്പുഴ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. ആലപ്പുഴ ആപ്പൂർ സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മുൻപും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിൽ പ്രശ്നമുണ്ടാക്കുന്ന ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനും ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനുമാണ് അമ്പാടിക്കെതിരെ കേസെടുത്തത്. എന്നാൽ കേസെടുത്ത പോലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു അമ്പാടിയുടെ ഭീഷണി.. തന്റെ അച്ഛൻ ആരാണെന്നറിയാമോ? അധികം കളിക്കാൻ നിൽക്കരുത് തുടങ്ങി പോലീസുകാരനെ മാസ് ഡയലോഗ് അടിച്ച് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം.
Kerala Police: വെട്ടേറ്റ് വിരലുകളിൽ മുറിവേറ്റു; പരിക്ക് വകവയ്ക്കാതെ മല്പിടുത്തതിലൂടെ പ്രതിയെ കീഴടക്കി എസ്ഐ
സ്കൂട്ടറിൽ പോലീസ് ജീപ്പിനെ പിന്തുടർന്ന് എത്തി തടഞ്ഞ് നിർത്തിയ ആൾ എസ്ഐയെ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. എന്നാൽ പരിക്ക് വകവയ്ക്കാതെ മൽപ്പിടിത്തത്തിലൂടെ പ്രതിയെ എസ് ഐ പിടികൂടി. ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയുടെ ചുമതലയുള്ള എസ് ഐ വി.ആര്‍.അരുണ്‍ കുമാറിനാണ് (37) ആക്രമണത്തിൽ പരിക്കേറ്റത്.
Also Read: Viral: നിരാശക്കുറിപ്പെഴുതി വൈറലായ കള്ളൻ ഒടുവിൽ കുടുങ്ങി, പണിപാളിയത് ചികിത്സക്ക് എത്തിയപ്പോൾ
നൂറനാട് മുതുകാട്ടുകര എള്ളുംവിളയില്‍ സുഗതന്‍ (48) ആണ് എസ് ഐയെ വെട്ടി പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ പോലീസ് സ്റ്റേഷന് സമീപം പാറ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. പട്രോളിങ് ഡ്യൂട്ടിക്കായി വരികയായിരുന്നു എസ് ഐ. ജീപ്പ് ഡ്രൈവർ മാത്രമാണ് എസ്ഐക്ക് ഒപ്പം ഉണ്ടായിരുന്നത്. ജീപ്പിന് പിന്നാലെ സ്കൂട്ടറില്‍ വന്ന പ്രതി പാറ ജംഗ്ഷനില്‍ വെച്ച് ജീപ്പ് വേഗത കുറച്ച സമയം സ്കൂട്ടര്‍ കൊണ്ട് വന്ന് വട്ടം വെച്ചു.
തുടർന്ന് ജീപ്പില്‍ നിന്നും എസ്ഐ ഇറങ്ങിയപ്പോൾ സ്കൂട്ടറിൽ വച്ചിരുന്ന വാൾ ഉപയോഗിച്ച് വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ചപ്പോൾ എസ്ഐയുടെ വിരലുകളിൽ പരിക്കേൽക്കുകയായിരുന്നു. എന്നാൽ പരിക്ക് വകവെയ്ക്കാതെ മല്‍പ്പിടിത്തത്തിലൂടെ എസ് ഐ അക്രമിയെ സാഹസികമായി പിടികൂടി. വിരലുകളിൽ ഏഴ് സ്റ്റിച്ചുണ്ട്. ഒരു വര്‍ഷം മുൻപാണ് അരുണ്‍ കുമാര്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുത്തത്.