കൊല്ലം : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ വിധി മെയ് 23ന് തിങ്കളാഴ്ച പറയും. കൊല്ലം അഡിഷണൽ സെക്ഷൻസ് കോടതിയാണ് വിധി പറയുക. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പാണ് കേസിലെ വിധി വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ജൂണിലാണ് മെഡിക്കൽ വിദ്യാർഥിനിയും കൂടിയായ വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ ഭർത്താവ് കിരൺ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരണിനെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.


ALSO READ : Digital Rape: 17 വയസ്സുകാരിക്ക് ഡിജിറ്റൽ റേപ്പ്; 81-കാരൻ അറസ്റ്റിൽ, കഴിഞ്ഞ ഏഴ് വർഷമായി പീഡനം


കേസിൽ കിരൺ കുമാർ മാത്രമാണ് പ്രതി. അതിനിടെ 2022 മാർച്ച് രണ്ടിന് സുപ്രീം കോടതി കിരൺ കുമാറിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജനുവരി 10 മുതലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. അതിനിടെ വിചാരണ വേളയിൽ പ്രതി കിരൺ കുമാറിന്റെ അച്ഛൻ സദാശിവൻ പിള്ള കൂറുമാറിയിരുന്നു. 


ആത്മഹത്യ കുറിപ്പ് താൻ വീട്ടിലെത്തിയ ഒരു പൊലീസുകാരന് കൈമാറിയെന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്. നേരത്തെ വിസ്മയയുടെ മരണസമയത്ത് പൊലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴോ ആത്മഹത്യാക്കുറിപ്പിനെ കുറിച്ച് പിള്ള പറഞ്ഞിരുന്നില്ല. ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നും വിശദീകരിച്ചിരുന്നു.


ALSO READ : POCSO Case : ചുണ്ടിൽ ചുംബിക്കുന്നതും തലോടുന്നതും പ്രകൃതിവിരുദ്ധ പീഡനമല്ല; പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി


ആത്മഹത്യ പ്രേരണയടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പോലീസ് കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. 42 സാക്ഷികൾ, 92 റിക്കോർഡുകൾ, 56 തൊണ്ടിമുതലുകളും  20 ലധികം ഡിജിറ്റൽ തെളിവുകളുമാണ് കേസിനാസ്പദമായി പോലീസ് സമർപ്പിച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.