Vismaya Death Case: Aloor വാദിച്ചിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! ജാമ്യഹര്‍ജി തള്ളി
ആളൂര്‍ ഇറങ്ങിയിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! Vismaya Death കേസില്‍ കിരണ്‍ കുമാറിന്‍റെ ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി.
കൊല്ലം: ആളൂര്‍ ഇറങ്ങിയിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! Vismaya Death കേസില്‍ കിരണ്‍ കുമാറിന്‍റെ ജാമ്യഹര്‍ജി ശാസ്താംകോട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി.
കിരണിന്‍റെ ജാമ്യാപേക്ഷ തള്ളിയതോടെ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരും. കോവിഡ് ബാധിതനായ കിരണ്‍ ഇപ്പോള്‍ നെയ്യാറ്റിന്‍കര സബ് ജയിലിലാണ്. ഇയാളെ രോഗം ഭേദമായ ശേഷം വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
അഭിഭാഷകനായ ബി എ ആളൂര്‍ കിരണിനുവേണ്ടി ഹാജരായപ്പോള്‍ വിസ്മയയ്ക്ക് നീ (Vismaya Death Case) തി നിഷേധിക്കപ്പെടുമെന്ന് കരുതിയവര്‍ക്ക് തെറ്റി. കേസിന്‍റെ ആദ്യ ഘട്ടത്തില്‍ തന്നെ ആളൂരിന് ഇക്കുറി അടിതെറ്റി...
തന്‍റെ കക്ഷി കിരണ്‍കുമാര്‍ അറിയപ്പെടുന്ന ഉദ്യോഗസ്ഥനാണെന്നും ഇത്രയും കാലത്തിനിടയില്‍ ഒരുകേസിലും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ലെന്നും ആളൂര്‍ കോടതിയില്‍ പറഞ്ഞിരുന്നു. കൂടാതെ, കിരണ്‍ സാധുവായ യുവാവാണെന്നും, കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് ആളൂര്‍ കോടതിയില്‍ വാദിച്ചത്. മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നും ആളൂര്‍ വാദിച്ചിരുന്നു.
സമാനമായ പല ആത്മഹത്യകളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും ശുഷ്‌കാന്തി മറ്റ് കേസുകളില്‍ പോലീസ് കാണിച്ചിട്ടില്ല. ഈ കേസില്‍ പോലീസ് കാണിക്കുന്നത് അമിതാവേശമാണ്, ആളൂര്‍ വാദത്തിനിടെ കോടതിയില്‍ പറഞ്ഞു.
Also Read: പതിവ് തെറ്റിക്കാതെ ആളൂർ; വിസ്മയാ കേസിലും പ്രതിക്ക് വേണ്ടി ഹാജരായത് ബിഎ ആളൂർ തന്നെ
എന്നാല്‍, പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ അത് കേസിനെ സാരമായി ബാധിക്കുമെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
കിരണിനെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം
ജൂണ്‍ 21ന് പുലര്‍ച്ചെ വീടിന്‍റെ രണ്ടാം നിലയിലെ ശുചിമുറിയിലെ ചെറിയ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കണ്ടത് എന്നാണ് കിരണ്‍ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...