കൊല്ലം: Vismaya Case: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ (Visamaya Murder Case) വിചാരണ ഇന്ന് തുടങ്ങും. വിചാരണ നടക്കുന്നത് കൊല്ലം പോക്‌സോ കോടതിയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായരെയാണ് ഇന്ന് വിസ്തരിക്കുക. ഉത്ര വധക്കേസിലെ അതേ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ മോഹന്‍ രാജ് തന്നെയാണ് വിസ്മയ കേസിലും (Vismaya Case) പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്.


Also Read: Vismaya death case: ഭർത്താവ് കിരൺ കുമാറിന്റെ Bank account മരവിപ്പിച്ചു


കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നായിരുന്നു ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ (Vismaya Suicide Case) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഇപ്പോൾ ജയിലിലാണ്.


കുറ്റപത്രത്തിൽ വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണയടക്കം 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റുപത്രം നല്‍കിയിരിക്കുന്നത്. കൊല്ലം റൂറല്‍ എസ്.പി കെബി രവി വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി നേരത്തെ വ്യക്തമാക്കിയിരുന്നു.


Also Read: Booster Dose: രാജ്യത്തുടനീളം കൊറോണ വാക്‌സിന്റെ ബൂസ്റ്റർ ഡോസ് ഇന്നുമുതൽ നൽകി തുടങ്ങും 


500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 102 സാക്ഷികൾ, 92 റെക്കോര്‍ഡുകൾ, 56 തൊണ്ടിമുതലുകൾ 20 ലധികം ഡിജിറ്റൽ തെളിവുകൾ എന്നിവയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.  ഡിജിറ്റല്‍ തെളിവുകള്‍ നന്നായി തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ ഡിവൈഎസ്പി രാജ് കുമാര്‍ മാധ്യമങ്ങളുടെ പിന്തുണ പ്രശംസനീയമായിരുന്നുവെന്നും പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.