Vismaya Suicide Case : വിസ്മയ ആത്മഹത്യ കേസ് ഐജി തലത്തിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കും
കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
Nilamel : വിസ്മയ ആത്മഹത്യ കേസ് (Vismaya Suicide Case) ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
അതേസമയം ആത്മഹത്യ (Suicide) ചെയ്ത വിസ്‍മയുടെ ഭര്‍ത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന കുറ്റങ്ങള്‍ ചുമത്തിയാണ് കിരണിനെതിരെ കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയ മരിക്കുന്നതിന് തലേദിവസം മർദ്ദിച്ചിട്ടില്ലെന്നാണ് കിരണിന്‍റെ മൊഴി. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി.
ALSO READ: Vismaya Suicide Case : വിസ്മയയുടെ ആത്മഹത്യയിൽ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഈ സമയം വീട്ടിൽ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലർന്ന ശേഷമേ വീട്ടിൽ പോകാനാവൂ എന്ന് താൻ നിലപാടെടുത്തുവെന്നും കിരൺ പറഞ്ഞു. തന്റെ മാതാപിതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയിൽ കയറി ആത്മഹത്യ ചെയുകയായിരുന്നുവെന്നും കിരൺ മൊഴി നൽകി. വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.
ALSO READ: Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വിസ്മയയും ഭർത്താവ് കിരണും തമ്മിൽ തിങ്കളാഴ്ച്ച പുലർച്ചെവരെ വഴക്കുണ്ടായിരുന്നുവെന്ന് സമ്മതിച്ച് കിരണിന്റെ മാതാപിതാക്കൾ. വിസ്മയയുടെ മൊബൈൽ ഫോൺ അവർക്ക് നൽകാൻ കിരൺ വിസമ്മതിച്ചു. വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ട വിസ്മയയോട് പിറ്റേദിവസം പോകാമെന്ന് പറഞ്ഞ് തങ്ങൾ സമാധാനിപ്പിച്ചുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ALSO READ: Vismaya Suicide: ഭർത്താവ് കിരണിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും,മകളെ കൊന്നതാണെന്ന് വിസ്മയുടെ പിതാവ്
പ്രശ്നം പരിഹരിച്ച് ഞങ്ങൾ വീടിന്റെ താഴേ നിലയിലേക്ക് തിരിച്ച് വന്നു. കുറച്ച് സമയം കഴിഞ്ഞ് ബഹളം കേട്ട് വീണ്ടും മുകളിൽ ചെന്നപ്പോൾ വിസ്മയയെ നിലത്തു കിടത്തി കിരൺ പ്രാഥമിക ശുശ്രൂഷ നൽകുന്നതാണ് കണ്ടത്. 3.45 ഓടെ ആശുപത്രിയിൽ എത്തിച്ചു. അവിടെയെത്തി 5 മിനിട്ട് കഴിഞ്ഞാണ് മരിച്ച വിവരം അറിഞ്ഞത്. ആശുപത്രിയിൽ കൊണ്ടു പോകുമ്പോൾ വിസ്മയ ബോധരഹിതയായിരുന്നുവെന്നും കിരണിന്റെ മാതാപിതാക്കൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...