Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 01:18 PM IST
  • മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു
  • ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്
  • സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി
  • യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്
Breaking: കൊല്ലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ശാസ്താം കോട്ടയ്ക്കടുത്ത് ശാസ്താം നടയിൽ ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ (Hanging Death) കണ്ടെത്തി. നിലമേൽ കൈതോട് സ്വദേശി വിസ്മയ (24) ആണ് മരിച്ചത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഭർതൃഗൃഹത്തിൽ വച്ച് മർദ്ദനമേറ്റെന്നു കാട്ടി ഇന്നലെ വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം (Whatsapp Message) അയച്ചിരുന്നു.

മർദ്ദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഇന്ന് പുലർച്ചെയോടെയാണ്  വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് (Police Investigation) വ്യക്തമാക്കി.

ALSO READ: Unni Rajan P Dev ന്റെ ഭാര്യ മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം, ഭർത്തൃപീഡനമാണെന്ന് യുവതിയുടെ കുടുംബം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാർച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. യുവതി ആത്മഹത്യ ചെയ്ത കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയോട് കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു.

യുവതിയുടെ വീട്ടുകാരെ പുലർച്ചെ വിസ്മയ തൂങ്ങിമരിച്ചതായി അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ നിലമേലിൽ നിന്ന് ശാസ്താംകോട്ടയിൽ എത്തി. എന്നാൽ ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ മൃതദേഹം (Dead body) വീട്ടിൽ നിന്ന് മാറ്റിയെന്ന് യുവതിയുടെ മാതാപിതാക്കൾ പറയുന്നു. യുവതി മരിച്ചതിന് പിന്നാലെ ഭർത്താവ് കിരൺ കുമാർ ഒളിവിൽ പോയി. വിസ്മയയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News