കോഴിക്കോട്: Vlogger Rifa Mehnu Death: മലയാളി വ്ളോഗർ റിഫ മെഹ്നു‌വിൻ്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നാസിനെതിരെ കേസ്. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ  മാനസികമായും ശാരീരികമായുമുള്ള പീഡനമാണ് റിഫയുടെ മരണത്തിനു കാരണമായതെന്ന് വ്യക്തമായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്. 


Also Read: Rifa Mehnu: മലയാളി വ്ളോഗർ ദുബായിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ, മണിക്കൂറുകൾക്ക് മുൻപും സോഷ്യൽ മീഡിയയിൽ


മാർച്ച് ഒന്നിന് പുലർച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  മരണത്തിൽ ദുരൂഹതയുണ്ടെന്നും മെഹ്നാസിനെതിരെ കേസെടുക്കണമെന്നും റിഫയുടെ മാതാപിതാക്കളും സഹോദരനും റൂറൽ എസ്‌പി എ ശ്രീനിവാസന് പരാതി നൽകിയിരുന്നു. തുടർന്ന് എസ്‌പിയുടെ നിർദ്ദേശത്തിൽ കാക്കൂർ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും റിഫയുടെ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.  


Also Read: Shani Gochar 2022: ഇന്നു മുതൽ ഈ രാശിക്കാർക്ക് ഏഴരശനിയും കണ്ടകശനിയും ആരംഭിക്കും! നിങ്ങളും ഇതിൽ ഉൾപ്പെടുമോ? 
 
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണ് ഇരുവരും.  3 വർഷം മുൻപായിരുന്നു വിവാഹിതരായത്.  മകനുണ്ട്. ഇവർക്ക് രണ്ടു ജോലിക്കായി ദുബായിൽ എത്തിയതിന് പിന്നാലെയായിരുന്നു റിഫയുടെ അപ്രതീക്ഷിത മരണം. മെഹ്നാസ് കാസർഗോഡ് നീലേശ്വരം സ്വദേശിയാണ്.  കഴിഞ്ഞ ജനുവരി 24 നായിരുന്നു റിഫ പർദ്ദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.