Rifa Mehnu: സന്തോഷവതിയായി റിഫ, മരിക്കുന്നിതിന് മുൻപുള്ള ദൃശ്യങ്ങൾ; മെഹാനാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും
വ്‌ളോഗര്‍ റിഫയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം അതിവേഗം മുന്നോട്ട് നീങ്ങുകയാണ്
കോഴിക്കോട്: മലയാളി വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹാനാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനൊരുങ്ങി അന്വേഷണസംഘം. കാസര്‍കോട്ടെ വീട്ടിലെത്തി റിഫയുടെ ഭര്‍ത്താവ് മെഹനാസിന്റെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് അന്വേഷണ സംഘം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്.
തുടര്‍അന്വേഷണങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. അതേസമയം, മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്ന റിഫയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
വ്‌ളോഗര്‍ റിഫയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം അതിവേഗം മുന്നോട്ട് നീങ്ങുകയാണ്. കാസര്‍കോട്ടെ വീട്ടിലെത്തി ഭര്‍ത്താവ് മെഹനാസിന്റെ ബന്ധുക്കളില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. കേസില്‍ ആരോപണവിധേയനായ മെഹനാസിന്റെ സുഹൃത്ത് ജംഷാദിനെയും താമരശ്ശേരി ഡിവൈഎസ്പി ടി കെ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചോദ്യംചെയ്തു.
Also Read: റിഫയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹ്നുവിനെതിരെ കേസ്
വിശദമായ ചോദ്യം ചെയ്യലിനായി ജംഷാദിനെ കോഴിക്കോട്ടെയ്ക്ക് വിളിപ്പിക്കും. റിഫയെ മെഹാനാസ് മര്‍ദ്ദിക്കാറുണ്ടെന്ന മൊഴികള്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഇതിനകം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട് .
അതേസമയം, മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കൂട്ടുകാരോടൊത്ത് ഭക്ഷണം കഴിക്കുന്ന റിഫയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സുഹൃത്തുക്കളോടൊപ്പം സന്തോഷവതിയായി കാണപ്പെട്ട റിഫ പൊടുന്നനെ എങ്ങനെ ആത്മഹത്യ ചെയ്യും എന്ന ചോദ്യമാണ് റിഫയുടെ കുടുംബം ഉയർത്തുന്നത്. വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ, ക്ഷതമേറ്റിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Also Read: റിഫ മെഹ്നുവിന്‍റെ ദുരൂഹ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും
ബന്ധുക്കളുടെ മൊഴിയും റിഫയുടെ കുടുംബത്തിന്റെ പരാതിയും ഉയർത്തുന്ന സംശയങ്ങൾ ചെന്നെത്തുന്നത് റിഫയുടെ ഭര്‍ത്താവ് മെഹനാസിലേക്കാണ്. നിലവില്‍ മെഹനാസിനെതിരെ ആത്മഹത്യ പ്രേരണകൂറ്റമാണ് ചുമത്തിയിരിക്കുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തയുണ്ടായാൽ മെഹനാസിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. രണ്ടു ദിവസത്തിനകം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...