Thiruvananthapuram : കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ (Crime Against Women in Kerala) കുറഞ്ഞ് വരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). 2017 മുതൽ 2020 ദേശീയ ക്രൈം ബ്യുറോയുടെ കണക്ക് ഉദ്ദരിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്.  സംസ്ഥാനത്ത് അടുത്തിടെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നു എന്ന വിഷയത്തിൽ അടിയന്തരപ്രമേയം അവതരിപ്പിച്ച റോജി എം ജോണി ആവശ്യപ്പെട്ടതിനുള്ള മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

"കേരളത്തെ ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത ഒരു സമൂഹം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിന് ഉതകുന്ന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിനായുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുമുണ്ട്" മുഖ്യമന്ത്രി റോജി എം. ജോണിന്റെ അടിയന്തരപ്രമേയത്തിന് മറുപടിയായി നൽകി.


ALSO READ : Rape victim gave birth: മലപ്പുറത്ത് പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു, പ്രസവരീതി മനസിലാക്കിയത് യൂട്യൂബിലൂടെ


2017 മുതലുള്ള സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുണ്ടായിട്ടുള്ള പീഡിനം ബലാത്സംഗം ഉൾപ്പെടുയുള്ള കുറ്റകൃത്യങ്ങൾ കുറഞ്ഞെന്നുള്ള കണക്കുകൾ മുന്നോട്ട് വെച്ചാണ് പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകിയത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞുവരുന്നു എന്നതാണ് വസ്തുത. വനിതകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കായി 2016 ല്‍ 15,114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2020 ല്‍ ഇതിന്റെ എണ്ണം 12,659 ആയി ചുരുങ്ങിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



ALSO READ : Malappuram Rape Attempt| മലപ്പുറത്ത് 22 കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു


ബലാത്സംഗ കേസുകളുടെ എണ്ണം 2017 ല്‍ 2,003 എണ്ണമുണ്ടായിരുന്നത് 2020 ല്‍ 1,880 ആയി കുറഞ്ഞു. മറ്റു പീഡന കേസുകള്‍ 2017 ല്‍ 4,413 ആയിരുന്നത് 2020 ല്‍ 3,890 ആയി കുറഞ്ഞു. സ്ത്രീധന പീഡനത്തെതുടര്‍ന്നുള്ള മരണം 2017 ല്‍ 12 ആയിരുന്നത് 2020 ല്‍ 6 ആയി കുറഞ്ഞുയെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ALSO READ : SFI പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് പരാതി, AISF പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു


റോജി എം ജോൺ അവതരിപ്പിച്ച പ്രമേയത്തിൽ സൂചിപ്പിച്ച എല്ലാ സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുകയും ആവശ്യമായ വകുപ്പുകള്‍ ചുമത്തി കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ പ്രതികള്‍ക്കും നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സഭയെ ബോധിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.