SFI പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് പരാതി, AISF പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

 SFI പ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐയുടെ മറ്റ് പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 03:04 PM IST
  • എസ്എഫ്ഐക്കാർ ഇപ്പോഴാണോ AISFകാർ മർദ്ദിച്ചതും വനിതാ പ്രവർത്തകയെ കടന്നു പിടിച്ചതും അറിഞ്ഞത്.
  • കയറി പിടിച്ചതായി പരാതി നൽകിയത് ആ പെൺകുട്ടിയെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നും ‌നന്ദു ജോസഫ് പരിഹാസിച്ചു.
  • എസ്എഫ്ഐ പ്രവ‍ർത്തക‍ർ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് എഐഎസ്എഫ് പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്.
  • കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
SFI പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് പരാതി, AISF പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയം: എംജി സർവകലാശാലയിൽ (MG University) എഐഎസ്എഫ് (AISF) പ്രവർത്തകർക്ക് മർ​ദ്ദനമേറ്റ സംഭവത്തിൽ മറുപരാതിയുമായി എസ്എഫ്ഐ. പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ SFI പ്രവർത്തകയോട് എഐഎസ്എഫ് പ്രവ‍ർത്തക‍ർ മോശമായി പെരുപമാറിയെന്നാണ് പരാതി. കൂടാതെ SFI പ്രവർത്തകയെ കയറിപ്പിടിക്കാൻ ശ്രമിച്ചെന്നും എസ്എഫ്ഐയുടെ മറ്റ് പ്രവർത്തകരെ മർദ്ദിച്ചെന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്. പരാതിയിൽ കോട്ടയം (Kottayam) ​ഗാന്ധിന​ഗ‍ർ പോലീസ് (Gandhinagar Police) എഐഎസ്എഫ് പ്രവ‍ർത്തകർക്കെതിരെ കേസെടുത്തു.

ഏഴ് എഐഎസ്എഫ് പ്രവ‍‍ർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്ന് AISF വ്യക്തമാക്കി. തങ്ങൾ നൽകിയ കേസിനെ പ്രതിരോധിക്കാൻ മാത്രമാണ് എസ്എഫ്ഐ നേതാക്കളുടെ പരാതിയെന്ന് എഐഎസ്എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് ആരോപിച്ചു. സംഭവസമയത്തെ ദൃശ്യങ്ങൾ കണ്ടാൽ എന്താണ് നടന്നതെന്ന് വ്യക്തമാകും. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്എഫ്ഐ പരാതി നൽകുന്നത്. 

Also Read: SFI-AISF: എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ കോട്ടയം ഡിവൈഎസ്പിക്ക് അന്വേഷണചുമതല

എസ്എഫ്ഐക്കാർ ഇപ്പോഴാണോ AISFകാർ മർദ്ദിച്ചതും വനിതാ പ്രവർത്തകയെ കടന്നു പിടിച്ചതും അറിഞ്ഞത്. കയറി പിടിച്ചതായി പരാതി നൽകിയത് ആ പെൺകുട്ടിയെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നും ‌നന്ദു ജോസഫ് പരിഹസിച്ചു. എസ്എഫ്ഐ പ്രവ‍ർത്തക‍ർ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് എഐഎസ്എഫ് പ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 

അതേസമയം എസ്എഫ്ഐ - എഐഎസ്എഫ് വിഷയത്തിൽ സിപിഐ നേതാക്കൾ ഇപ്പോഴും മൗനം തുടരുകയാണ്. സിപിഐയിൽ എഐഎസ്എഫിൻ്റെ സംഘടനാ ചുമതലയുള്ള റവന്യൂ മന്ത്രി കെ.രാജൻ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. വിഷയം എഐഎസ്എഫ് നേരിടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാൽ പരാതിയുമായി ശക്തമായി മുന്നോട്ട് പോകാനാണ് എഐഎസ്എഫ് ജില്ലാ - സംസ്ഥാന നേതൃത്വങ്ങളുടെ തീരുമാനം. 

Also Read: SFI-AISF: ജാതിപ്പേര് വിളിച്ച് അധിക്ഷേപം, ബലാത്സം​ഗ ഭീഷണി; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി നൽകി എഐഎസ്എഫ് വനിതാ നേതാവ്

ഇതിനിടെ വിഷയത്തിൽ മൗനം പാലിക്കുന്ന സിപിഐ (CPI) നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheeshan) ഇന്ന് രം​ഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ മകളെ പോലെ സംരക്ഷിക്കേണ്ട വനിതാ പ്രവ‍ർത്തകയോട് ഇത്രയും അപമര്യാദയായി എസ്എഫ്ഐ (SFI) പ്രവ‍ർത്തകർ പെരുമാറിയിട്ടും എങ്ങനെയാണ് സിപിഐ നേതാക്കൾക്ക് നിശബ്ദരായി ഇരിക്കാൻ സാധിക്കുന്നതെന്ന് സതീശൻ ചോദിച്ചു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News