Wayanad Student Death: വിളിപ്പിച്ചത് ഒത്ത് തീർപ്പിന് ; അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദ്ദനം
രഹാന്റെ ഫോണിൽ നിന്ന് ഡാനിഷാണ് സിദ്ധാർഥനെ വിളിച്ചു വരുത്തിയത്. എറണാകുളത്ത് നിന്ന് പതിനാറാം തിയതി രാവിലെ കാന്പസിലെത്തിയ സിദ്ദാർഥനെ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു.
വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ മെന്‍സ് ഹോസ്റ്റലിലുള്ള അലിഖിത നിയമമനുസരിച്ച് നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. പെൺകുട്ടിയുടെ പരാതിയിൽ ഒത്തുതീർപ്പിനെന്ന് പറഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയ സിദ്ദാർഥനെ പ്രതികൾ വിളിച്ചുവരുത്തിയത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് മർദിക്കുകയും പുലർച്ചെവരെ പരസ്യവിചാരണ നടത്തി അപമാനിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സഹപാഠിയായ പെൺകുട്ടിയെ അപമാനിച്ചെന്ന ആരോപണത്തിൽ ഒത്തുതീർപ്പ് നടത്താനെന്ന് പറഞ്ഞാണ് വീട്ടിലേക്കു യാത്രക്കിടയിൽ സിദ്ദാർഥനെ പ്രതികൾ ക്യാമ്പസിലേക്ക് തിരിച്ചുവിളിച്ചത്. രഹാന്റെ ഫോണിൽ നിന്ന് ഡാനിഷാണ് സിദ്ധാർഥനെ വിളിച്ചു വരുത്തിയത്. എറണാകുളത്ത് നിന്ന് പതിനാറാം തിയതി രാവിലെ കാന്പസിലെത്തിയ സിദ്ദാർഥനെ ഹോസ്റ്റൽ മുറിയിൽ അന്യായ തടങ്കലിൽ വെച്ചു.
രാത്രി 9 മണിക്ക് ശേഷം ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദിച്ചു. ഹോസ്റ്റലിലെ ഇരുപത്തി ഒന്നാം റൂമിലും നടുമുറ്റത്തും മർദനം തുടർന്നു. അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു ക്രൂര മർദനം. കേബിൾ വയർ , ബെൽറ്റ് എന്നിവ ഉപയോഗിച്ചും അടിച്ചു. പുലർച്ചെ രണ്ടുമണി വരെ പരസ്യവിചാരണ തുടർന്നു. പരസ്യവിചാരണ നടത്തി അപമാനിച്ചത് സിദ്ദാർഥനെ മരണത്തിന് പ്രേരിപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മരണമല്ലാതെ മറ്റൊരു സാഹചര്യമില്ലാത്ത നിലയിലേക്ക് പ്രതികള്‍ കാര്യങ്ങള്‍ എത്തിച്ചുവെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിമാന്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.