NIT Death | കോഴിക്കോട് എൻഐടി യിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
മരണത്തിന് മുൻപ് തനിക്ക് ഇനി ജീവിക്കാൻ താൽപര്യം ഇല്ലെന്ന് നിധിൻ സുഹൃത്തുകൾക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു
കോഴിക്കോട്: കോഴിക്കോട് എൻഐടി യിൽ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിൽ നിന്നുള്ള നിധിൻ ശർമ്മ(22) ആണ് മരിച്ചത്. എൻഐടിയിലെ രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനയറിങ് വിദ്യാര്‍ത്ഥി ആയിരുന്നു. എൻഐടിയുടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു .
മരണത്തിന് മുൻപ് തനിക്ക് ഇനി ജീവിക്കാൻ താൽപര്യം ഇല്ലെന്ന് നിധിൻ സുഹൃത്തുകൾക്ക് ഫോണിൽ സന്ദേശം അയച്ചിരുന്നു എന്ന് പൊലീസ് പറയുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...