തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം. ഓരോ ദിവസവും പേടിപ്പെടുത്തുന്ന രീതിയിൽ ​ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടക്കുകയാണ്. കരുതൽ തടങ്കലിന് നിർദേശിച്ച കുറ്റവാളികൾ വരെ ഇ്നന് നഗരത്തിൽ ജനജീവിതം തടസ്സപ്പെടുത്തി സ്വൈര്യ വിഹാരം നടത്തുകയാണ്. കാപ്പ ചുമത്തുന്നതിൽ പോലീസിൻ്റെ ഭാഗത്തുണ്ടാകുന്ന വീഴ്ചയും ഗുണ്ടാ സംഘങ്ങൾ മുതലെടുക്കുന്നുവെന്നതും വസ്തുതയാണ്. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതിന് വിശദമായ മാർഗരേഖയില്ലാത്തതാണ് പലപ്പോഴും ക്രിമിനലുകൾ അഴിഞ്ഞാടുന്നതിന് കാരണമാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് കാപ്പ അഥവാ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്? 


ഗുണ്ടാവിളയാട്ടവുമായി ബന്ധപ്പെട്ട് നാം കേൾക്കുന്ന ഒന്നാണ് കാപ്പ. 2007ലെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് എന്ന ഗുണ്ടാ പ്രവർത്തന നിരോധന നിയമം 2014 ൽ ഭേദഗതി വരുത്തി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. മൂന്നു കേസുകളിൽ പ്രതിയാവുകയോ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെയാണ്‌ ഗുണ്ടാ നിയമപ്രകാരം കരുതൽ തടങ്കലിൽ വയ്‌ക്കുന്നത്‌. കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഒരാളുടെ തടങ്കൽ കാലാവധി ഒരുവർഷമാണ്. തടവ് ശിക്ഷ തീരുമാനിക്കുന്നത്, ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചും. അനധികൃത മണൽ കടത്തുകാർ, പണം പലിശക്ക് നൽകുന്ന ബ്ലേഡ് സംഘങ്ങൾ, അബ്കാരി കേസിലെ പ്രതികൾ തുടങ്ങി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ഗുണ്ടകളെന്നും കൂലിത്തല്ല്, ക്വട്ടേഷൻ പ്രവർത്തനം എന്നിവയിൽ സജീവമാകുന്നവരെ റൗഡികളെന്നും തരംതിരിച്ചിട്ടുണ്ട്. 


Also Read: വിലസുന്നത് നൂറോളം ക്രിമിനലുകൾ; ഓംപ്രകാശും പുത്തൻപാലം രാജേഷും സജീവം, തീരാത്ത ഗുണ്ടാ വിളായാട്ടങ്ങൾ


 


പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ, ഗുണ്ടകൾ, അനധികൃത മദ്യക്കച്ചവടക്കാർ, വ്യാജ സിഡി നിർമാതാക്കൾ, മണൽ മാഫിയ, ലഹരിക്കടത്ത് സംഘം, ഹവാല ഇടപാടുകാർ, അനാശാസ്യപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ ഒക്കെ നിയമത്തിന്റെ പരിധിയിൽപ്പെടും. കാപ്പയിൽ ഉൾപ്പെടുത്തേണ്ടവരുടെ മുഴുവൻ വിവരങ്ങളും സിറ്റി പോലീസ് കമ്മീഷണർ കലക്ടർക്ക് നൽകും. കാപ്പയ്ക്ക് പരിഗണിക്കുന്നത് തൊട്ടുമുമ്പുള്ള ഏഴു വർഷങ്ങളിലെ കേസുകളാണ്. അതിൽ അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടാകണം. അതല്ലെങ്കിൽ ഒരു വർഷം മുതൽ അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകൾ ഉണ്ടാകണം. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടാകണം. ഈ നിയമത്തിലെ വകുപ്പുകൾ തെറ്റായി ഉപയോഗിച്ചാൽ അതിൽ ഇടപെട്ട് ദുരുപയോഗം തടയുന്നതിന് റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയും നിലവിലുണ്ട്. സ്വത്തുതർക്കം, കുടുംബതർക്കം എന്നിവയുടെ ഭാഗമായി കേസിൽ പ്രതികളായവരെ ഈ നിയമത്തിന്റെ പരിധിയിൽപ്പെടുത്തുന്നത് തടയുന്ന സംരക്ഷണ വകുപ്പുകളും ഉണ്ട്.


ഗുണ്ടകളെയും റൗഡികളെയും ചില സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് ഒരു വർഷംവരെ തടയാൻ ഡിഐജിക്കോ ജില്ലാ മജിസ്ട്രേട്ടിനോ അധികാരമുണ്ടാകും. ഏതെങ്കിലും പ്രദേശം പ്രശ്നബാധിതമെന്ന് ഉത്തരവിടാനും ഈ ആക്ട്  ജില്ലാ മജിസ്ട്രേട്ടിന് അധികാരം നൽകുന്നു. സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കി  അപകടവും ഭീതിയും സൃഷ്ടിക്കുന്നവരെയാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.