New Delhi: രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ കൊലപാതകത്തിന് പിന്നാലെ സമാനമായ സംഭവങ്ങള്‍ പല പ്രദേശങ്ങളിലായി ആവര്‍ത്തിക്കപ്പെടുകയാണ്. ഡല്‍ഹിയില്‍  ഒരു സ്ത്രീ തന്‍റെ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം നിരവധി കഷണങ്ങളാക്കിയശേഷം പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായി .പോലീസ് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  മലപ്പുറം തിരൂരിൽ നവജാതശിശുവിന്റെ മൃതദേഹം പറമ്പിൽ ഉപേക്ഷിച്ച നിലയിൽ


കിഴക്കൻ ഡൽഹിയിൽ  പാണ്ഡവ് നഗറിലാണ് സംഭവം. കിഴക്കൻ ഡൽഹിയിൽ  പല സ്ഥലങ്ങളിലായി കണ്ടെത്തിയ മനുഷ്യശരീരത്തിന്‍റെ ഭാഗങ്ങള്‍ സംബന്ധിച്ച സന്ദേഹങ്ങള്‍ അവസാനിച്ചതായി ഡല്‍ഹി പോലീസ് പറഞ്ഞു. അഞ്ജൻ ദാസ് എന്നയാളാണ്  കൊല്ലപ്പെട്ടത്, കൊലപാതകത്തിന് പിന്നില്‍  ദീപക്, പൂനം എന്നിവരാണ് എന്നും ഇവര്‍  അമ്മയും മകനുമാണ് എന്നും ഡല്‍ഹി പോലീസ് പറയുന്നു. ഇരുവരെയും കൊലപാതകക്കുറ്റം ചുമത്തി  അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.


Also Read:  BJP MPയുടെ വാഹനമിടിച്ച് 9 വയസുകാരന് ദാരുണാന്ത്യം, പൊലീസ് നടപടി വൈകിക്കുന്നതായി പിതാവ്


അമ്മയും മകനും ചേര്‍ന്ന് കൊലപാതകം നടത്തി മൃതദേഹം കഷങ്ങളാക്കി പല സ്ഥലങ്ങളില്‍  ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. അഞ്ജൻ ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. അഞ്ജൻ ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടിൽ  ഫ്രിഡ്ജിൽ സൂക്ഷിച്ച ഇവര്‍ അവസരം ലഭിച്ചതനുസരിച്ച് ശരീര ഭാഗങ്ങള്‍ പാണ്ഡവ് നഗറിലും കിഴക്കൻ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും ഉപേക്ഷിക്കുകയായിരുന്നു.  


ജൂൺ 5 ന്  ഡല്‍ഹി രാം ലീല മൈതാനത്തിനടുത്ത് മനുഷ്യ ശരീരത്തിന്‍റെ ചില  ഭാഗങ്ങൾ കണ്ടെടുത്തിരുന്നു,  തുടര്‍ന്ന്  മൂന്ന് ദിവസത്തിന് ശേഷം രണ്ട് കാലുകൾ, രണ്ട് തുടകൾ, ഒരു തലയോട്ടി, ഒരു കൈ എന്നിവ കണ്ടെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ക്രൈം ഡിസിപി അമിത് ഗോയൽ പറഞ്ഞു. 


ആദ്യ ഭർത്താവ് കല്ലു 2016 ൽ മരിച്ചതിനെതുടർന്ന് പൂനം 2017 ൽ അഞ്ജൻ ദാസിനെ വിവാഹം കഴിച്ചു. ദീപക്കിന്‍റെ പിതാവായിരുന്നു മരിച്ച കല്ലു. അതേസമയം, കൊല്ലപ്പെട്ട അഞ്ജന്‍ ദാസും വിവാഹിതനായിരുന്നു. ഇയാളുടെ ഭാര്യയും 8 കുട്ടികളും ബീഹാറിലാണ് താമസം. പ്രതികള്‍ നല്‍കിയ മൊഴി അനുസരിച്ച് അഞ്ജൻ ദാസ് ജോലി ചെയ്തിരുന്നില്ല, കൂടാതെ പണത്തിനായി ദിവസവും വഴക്കിട്ടിരുന്നു.  
 
മെയ് 30ന് അമ്മയും മകനും ചേർന്ന്  അഞ്ജന്‍ ദാസിനെ ഉറക്കഗുളിക കലർത്തിയ മദ്യം കുടിപ്പിച്ചു. തുടർന്ന് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി. രക്തം പൂർണമായി ഒഴുകിപ്പോകുന്നതിനായി മൃതദേഹം ഒരു ദിവസം വീട്ടിൽ ഉപേക്ഷിച്ചു. ശേഷം മൃതദേഹം 10 കഷ്ണങ്ങളാക്കി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചു. ഇതിൽ 6 കഷണങ്ങൾ പോലീസ് കണ്ടെടുത്തു. 


അഞ്ജൻ ദാസ് കുറച്ചുകാലം ലിഫ്റ്റ് ഓപ്പറേറ്ററായി ജോലി ചെയ്തിരുന്നു.  ദീപക് അഞ്ജൻ ദാസിന്‍റെ  യഥാർത്ഥ മകനല്ലെന്ന് സിപി സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് രവീന്ദ്ര യാദവ് പറഞ്ഞു. 


കൊലപാതക പ്രതി പൂനത്തിന്‍റെ വിവാഹം  സുഖ്‌ദേവ് എന്ന യുവാവുമായി ഗ്രാമത്തില്‍ വച്ച് നടന്നിരുന്നു.  വിവാഹശേഷം ഇയാള്‍ തൊഴില്‍ അന്വേഷിച്ചു ഡല്‍ഹിയില്‍ എത്തി. പിന്നാലെ  സുഖ്‌ദേവിനെ തിരക്കി പൂനവും ഡല്‍ഹിയില്‍ എത്തി. എന്നാല്‍, സുഖ്‌ദേവിനെ കണ്ടെത്താന്‍ പൂനത്തിന് കഴിഞ്ഞില്ല, പകരം കല്ലുവുമായി അടുപ്പത്തിലായി. പൂനം ഇയാളെ വിവാഹം കഴിച്ചു. ഈ വിവാഹത്തില്‍ ഇവര്‍ക്ക് 3 കുട്ടികള്‍ ഉണ്ടായി. ആ 3 മക്കളിൽ ഒരാളാണ് ദീപക്. കരൾ തകരാറിലായി കല്ലു മരിച്ചതിനെ തുടർന്ന് പൂനം അഞ്ജനൊപ്പം താമസം തുടങ്ങി. അഞ്ജന് ബീഹാറിൽ ഒരു കുടുംബമുണ്ടെന്നും അദ്ദേഹത്തിന് 8 കുട്ടികളുണ്ടെന്നും പൂനം അറിഞ്ഞിരുന്നില്ല. 


ദീപക്കിന്‍റെ  ഭാര്യയുമായി പല തവണ അഞ്ജൻ മോശമായി പെരുമാറിയതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക