മലപ്പുറം: പാണ്ടിക്കാട്  ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി  സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസും ചികിൽസയിലാണ്.ഒരാഴ്ച മുമ്പ് ഫഷാനയുടെ വീട്ടിൽ അതിക്രമിച്ച് കടന്നായിരുന്നു അക്രമം.നവംബർ അഞ്ചിന് പുലർച്ചെയാണ് യുവതിക്ക് നേരെ ഭർത്താവ് ചോക്കാട് സ്വദേശി ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്. 


ഇരുവരും ഒരു വർഷത്തോളമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. സംഭവ ദിവസം യുവതിയുടെ വീട്ടിലെത്തിയ ഷാനവാസ് ഒാട് പൊളിച്ച് അകത്ത് കയറി യുവതിയുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ആണ് മരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.