ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്‍റെ സംസ്കാരത്തിന് മുമ്പേ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്ന യുവതി അറസ്റ്റിൽ
മകളെ കാണാനില്ല എന്ന് കാണിച്ചു അശ്വതിയുടെ മാതാവ് ഉഷാകുമാരി അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അശ്വതി അഭിഭാഷകനോപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയത്
അഞ്ചൽ: ഭാര്യക്ക് മറ്റൊരു ബന്ധം ഉണ്ടെന്നു മനസിലാക്കിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഭര്‍ത്താവിന്‍റെ മൃതദേഹം സംസ്കരിക്കും മുമ്പേ രണ്ടര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെപോലും ഉപേക്ഷിച്ചു സുഹൃത്തിനൊപ്പം നാടുവിട്ട അഞ്ചൽ, ഇടമുളയ്ക്കല്‍ തച്ചന്‍കോട് അശ്വതി ഭവനില്‍ അശ്വതിയും സുഹൃത്ത് ചങ്ങനാശ്ശേരി പുതുപറമ്പില്‍ നിതിനും അറസ്റ്റില്‍.ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ ചുമത്തിയുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
മകളെ കാണാനില്ല എന്ന് കാണിച്ചു അശ്വതിയുടെ മാതാവ് ഉഷാകുമാരി അഞ്ചല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അശ്വതി അഭിഭാഷകനോപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ എത്തിയതോടെ പോലീസ് സ്റ്റേഷന് മുന്നില്‍ നടന്നത് നാടകീയ രംഗങ്ങളാണ്. സ്വന്തം മകളെ ഉപേക്ഷിച്ചു നാടുവിട്ട മകള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍ ഉന്നയിച്ചത്.
കുഞ്ഞിനെ അശ്വതി ഉപദ്രവിക്കുമായിരുന്നു. പാലുപോലും കൊടുക്കാറില്ല. മകള്‍ അടുത്തേക്ക് എത്തുമ്പോള്‍ ആട്ടിപായിക്കും. കുഞ്ഞിനെ ഒരുപക്ഷെ അശ്വതി കൊന്നുകളഞ്ഞേക്കും. അതിനാല്‍ ശക്തമായ നടപടി തന്നെ ഉണ്ടാകണം എന്ന് മാതാവ് ആവശ്യപ്പെട്ടു.ആദ്യം അശ്വതിയെയും പിന്നീട് നിതിനെ വിളിച്ചുവരുത്തിയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ അഞ്ചല്‍ പോലീസ് വൈദ്യ പരിശോധന അടക്കം പൂര്‍ത്തിയാക്കി ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.