Mumbai: 23 വയസുള്ള ഗര്‍ഭിണി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ  കേസ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗര്‍ഭിണിയായ യുവതിയെ യഥാസമയം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാധ ഒഴിപ്പിക്കല്‍ പൂജയാണ് ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും നടത്തിയത് എന്നാണ് ആരോപണം. 


മഹാരാഷ്ട്രയിലെ ലോനാവാലയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ദിപാലി ബിഡ്ക്കറാണ് മരിച്ചത്. 


ഫെബ്രുവരി 10നാണ് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിന് പകരം ഭര്‍ത്താവ് മഹേഷ് ബിഡ്ക്കറും മാതാപിതാക്കളും വീട്ടില്‍ ചില പൂജകള്‍ നടത്തുകയാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.


Also read: Crime News: ഗര്‍ഭിണിയായിരിക്കെ Sexന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി


ബന്ധുക്കള്‍  യുവതിയെ  ഉടന്‍ തന്നെ ആശുപത്രിയിലാക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും മഹേഷ് ബിഡ്ക്കറും മാതാപിതാക്കളും സമ്മതിച്ചില്ല. ബാധ ഒഴിപ്പിക്കാനുണ്ട് എന്ന് പറഞ്ഞ് പൂജകള്‍ തുടരുകയാണ് ചെയ്തത്.  അതിനിടെ യുവതിയുടെ  ആരോഗ്യനില വഷളായി. യുവതിയെ  ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിപാലിയും നവജാത ശിശുവും മരിച്ചു. തുടര്‍ന്ന് ദിപാലിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.