Monson Mavunkal : മൊൻസൺ മാവുങ്കലിനെതിരെ പീഡനാരോപണവുമായി യുവതി; ഒളിക്യാമറകൾ ഉപയോഗിച്ച് ഉന്നതരെ കുടുക്കിയിരുന്നതായി വെളിപ്പെടുത്തൽ
മസ്സാജിങ് കേന്ദ്രത്തിൽ എത്തുന്ന ഉന്നതരുടെ ദൃശ്യങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നതായും, ഇത് ഉപയോഗിച്ച് ഉന്നതരെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.
Kochi : സാമ്പത്തിക തട്ടിപ്പ് കേസിലും, പുരാവസ്തു തട്ടിപ്പ് കേസിലും (Antique Fraud Case) പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന മൊൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) പീഡനരോപണവുമായി യുവതി രംഗത്തെത്തി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് യുവതി പോലീസിൽ നടത്തിയിരിക്കുന്നത്. മോൺസണിന്റെ തിരുമ്മൽ കേന്ദ്രത്തിൽ എട്ടോളം ഒളിക്യാമറകളുണ്ടെന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.
മസ്സാജിങ് കേന്ദ്രത്തിൽ എത്തുന്ന ഉന്നതരുടെ ദൃശ്യങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നതായും, ഇത് ഉപയോഗിച്ച് ഉന്നതരെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഇത് മൂലം തെന്നെ പല ഉന്നതർക്കും മൊൻസൺ മാവുങ്കാലിലെ ഭയമാണെന്നും ഇത് മൂലമാണ് പരാതിയുമായി മുന്നോട്ട് വരാത്തതെന്നും യുവതി വെളിപ്പെടുത്തി. തന്റെ ദൃശ്യങ്ങളും ഇതിൽ ഉണ്ടെന്നനാണ് യുവതി പോലീസിനെ അറിയിച്ചിരിക്കുന്നത്.
ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി
അതേസമയം മൊൻസൺ മാവുങ്കലിനെതിരെ പോക്‌സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ മറ്റ് കേസുകളോടൊപ്പം ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികെയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മോൻസനെതിരെയുള്ള പരാതി. പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് (Ernakulam North Police) കേസെടുത്തിരിക്കുന്നത്.
ALSO READ: Crime News: മുപ്പത് കോടി വിലവരുന്ന ആംബർഗ്രിസുമായി രണ്ടുപേർ അറസ്റ്റിൽ
സംഭവം നടന്ന കലൂരിലെ വീട് കൂടാതെ കൊച്ചിയിലെ മറ്റൊരു വീട്ടിലും പീഡനം നടന്നുവെന്നാണ് കണ്ടെത്തൽ. കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതി മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നിവെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി.
ALSO READ: Monson Mavunkal| പുരാവസ്തുമാത്രമല്ല, മോൻസനെതിരെ പോക്സോ കേസും
നിലവിൽ നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ മോൻസൻറെ എല്ലാ തട്ടിപ്പുകളും അന്വേഷിക്കുന്നത്.മോൻസനുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...