Crime: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 11 ലക്ഷം രൂപയുമായി മുങ്ങിയ യുവതി അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രി വണ്ടാനത്ത് നിന്നുമാണ് നികിതയെ പോലീസ് അറസ്റ്റ് ചെയ്തത്. പുറക്കാട് സ്വദേശിനിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.
ആലപ്പുഴ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. വണ്ടാനം ശ്യാം നിവാസിൽ നികിത (29) ആണ് അറസ്റ്റിലായത്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പുറക്കാട് സ്വദേശിനിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ ശേഷം നികിത മുങ്ങുകയായിരുന്നു. അമ്പലപ്പുഴ സ്റ്റേഷൻ ഓഫിസർ എസ്.ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച രാത്രി വണ്ടാനത്ത് നിന്നും നികിതയെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിനിയാണ് നികിത. മെഡിക്കൽ കോളജിലെ ഡോക്ടർ ആണെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയതെന്ന് പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂൺ 10നാണ് കേസിനാസ്പദമായ സംഭവം. പുറക്കാട് സ്വദേശിയായ ഷാനിയുമായി നികിത സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇവരുടെ വീട്ടിൽ പേയിങ് ഗെസ്റ്റ് ആയി താമസിച്ചു. തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്നും ഷാനിയെ കാനഡയിൽ ജോലിക്ക് കൊണ്ടുപോകാമെന്നും നികിത വാഗ്ദാനം നൽകുകയായിരുന്നു. ഇതും പറഞ്ഞ് പലപ്പോഴായി 11 ലക്ഷം രൂപ വാങ്ങുകയും ശേഷം മുങ്ങുകയുമായിരുന്നെന്ന് പോലീസ് അറിയിച്ചു. ജില്ലയിലെ പല സ്ഥലങ്ങളിലും പാലക്കാട്ടും ഇവർ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
എളുപ്പത്തിൽ പണം സമ്പാദിക്കാൻ ടിപ്പർ ഡ്രൈവറുടെ കഞ്ചാവ് വിൽപ്പന; പാലക്കാട് നിന്ന് പൊക്കിയത് 9.8 കിലോയുമായി
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷൻ റെയിൽവേ കോളനി റോഡിൽ നിന്നും 9.8 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, പറളി എക്സ്സൈസ് റേഞ്ചു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പരിശോധന കണ്ടു രക്ഷപെടാൻ ശ്രമിച്ച യുവാവിനെ റെയിൽവേ കോളനി റോഡിൽ വെച്ചു തടഞ്ഞു നിർത്തി പരിശോധിച്ചതിൽ, ഇയാളുടെ ബാഗിൽ ഒളിപ്പിച്ച് വച്ച നിലയിൽ 9.800 കിലോ കഞ്ചാവ് പിടികൂടുകയായിരുന്നു.
മലപ്പുറം അരീക്കോട് സ്വദേശി ആയ ഇസ്ഹാഖ് (29) ആണ് പിടിയിൽ ആയത്. ടിപ്പർ ലോറി ഡ്രൈവറായ ആയ ഇയാൾ എളുപ്പത്തിൽ പണ൦ സമ്പാദിക്കാനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആന്ധ്രയിൽ വിശാഖ പട്ടണത്തിൽ നിന്നും കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗ൦ പാലക്കാട് ഇറങ്ങി അരീക്കോട്ടേക്ക് റോഡ് വഴി പോകാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിൽ ആവുക ആയിരുന്നു.
പിടികൂടിയ കഞ്ചാവിന് വിപണിയിൽ അഞ്ചു ലക്ഷത്തോള൦ രൂപ വില വരും. ക൪ശന പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ബാലസുബ്രമണ്യം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എസ്ഐ മാരായ ദീപക്.എ.പി, എ.പി.അജിത്ത് അശോക് എഎസ്ഐ എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക് , കോൺസ്റ്റബിൾ പി.പി.അബ്‌ദുൾസത്താർ, എക്സ്സൈസ് പ്രിവെന്റീവ് ഓഫീസർമാരായ . അരുൺ, അനീഷ്, സി.ഇ.ഒമാരായ പ്രേ൦കുമാർ, അഭിലാഷ്, മുരളി മോഹനൻ എന്നിവരാണ് ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...